HOME » NEWS » Crime » FIR AGAINST MAN WHO SEXUALLY ASSAULTS DOG IN MUMBAI

തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്

പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 20, 2021, 8:00 AM IST
തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്
street Dogs
  • Share this:
മുംബൈ: തെരുവ് നായയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ തിരഞ്ഞ് പൊലീസ്. മുംബൈയിലെ സാന്‍റാക്രൂസിലാണ് മിണ്ടാപ്രാണിക്ക് നേരെ അതിക്രൂര പീഡനം അരങ്ങേറിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിറ്റിവിയിൽ പതിഞ്ഞിരുന്നു. വഴിയോരക്കച്ചവടക്കാരനായ തൗഫീക്ക് അഹമ്മദ് എന്നയാളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവാവിനെതിരെ പരാതി നൽകിയെന്ന വിവരം ആനിമൽ റെസ്ക്യു ആൻഡ് കെയര്‍ ട്രസ്റ്റ് ചെയര്‍ പേഴ്സൺ സവിത മഹാജൻ ആണ് അറിയിച്ചത്. വകോല പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരഞ്ഞ് ഇയാളുടെ താമസസ്ഥലത്തെത്തിയിരുന്നുവെങ്കിലും തൗഫീക്ക് ഉത്തർപ്രദേശിലേക്ക് കടന്നു കളഞ്ഞതായാണ് സൂചന. ഇയാളെ എത്രയും വേഗം തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Also Read-രണ്ട് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി: 19കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി മൃഗങ്ങൾക്കെതിരെ പീഡനങ്ങളും അതിക്രമ സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ 65 വയസുകാരൻ അറസ്റ്റിലായത്. അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഏരിയ താമസക്കാരനായ അഹമ്മദ് ഷാഫി എന്നയാളാണ് തെരുവ് നായകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ഇയാൾ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് നായയെ കൊണ്ടുവന്ന് ഇയാൾ പീഡിപ്പിക്കുന്നത് വീഡ‍ിയോയിൽ വ്യക്തമാണ്. വീഡിയോ ലഭിച്ച ഉടനെ അന്ധേരിയിലുള്ള ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് BAR സ്ഥാപകനായ വിജയ് മൊഹാനി പറയുന്നു.

Also Read-നിർത്താതെയുള്ള കരച്ചിൽ; ഒരുവയസുകാരിയെ ക്രൂരമായി മർദിച്ച് കെയർ ടേക്കർ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

വീഡിയോയുടെ അടിസ്ഥാനത്തിൽ അഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ, തന്റെ പ്രവർത്തിയിൽ അയാൾക്ക് തെല്ലും കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. താൻ നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ടെന്നും ചിലപ്പോൾ അവയുമായി സെക്സ് ചെയ്യാറുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.മുംബൈയിൽ തന്നെ കഴിഞ്ഞ നവംബറിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മുപ്പത് വയസ്സുള്ള ചെറുപ്പക്കാരനാണ് പട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായത്. കാർ പാർക്കിങ് ഏരിയയിലെ ചെറിയ റൂമിൽ പട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ശോഭനാഥ് സരോജ് എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്. പട്ടിയുടെ വായ കയർ കൊണ്ട് കെട്ടിയശേഷമാണ് നായയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. നായയുടെ കരച്ചിൽ കേട്ട് സുരക്ഷാ ജീവനക്കാരും സമീപപ്രദേശത്തുള്ളവരും എത്തിയപ്പോൾ ചോരയൊലിപ്പിച്ചുനിൽക്കുന്ന നായയെയാണ് കണ്ടത്. പ്രദേശവാസികൾ അറിയിച്ചത് അനുസരിച്ച് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by: Asha Sulfiker
First published: March 20, 2021, 8:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories