മധ്യപ്രദേശിലെ ഭോപ്പാൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രജ്ഞാ സിംഗ് താക്കൂർ. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ആണ് പ്രണയം ഉപേക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇവർ സിനിമ കാണാൻ കൊണ്ടുപോയത്. സിനിമ കണ്ട് കാമുകൻ യൂസഫുമായുള്ള പ്രണയം അവസാനിപ്പിക്കും എന്നും പ്രജ്ഞ കരുതി. സിനിമ കണ്ടാൽ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രതീക്ഷ.
advertisement
എന്നാൽ കാര്യങ്ങൾ നേർവിപരീതമായാണ് സംഭവിച്ചത്. സിനിമ കണ്ടെങ്കിലും യുവതി പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.പെൺകുട്ടിയുടെ അമ്മയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ മകൾ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയിരിക്കാം എന്ന സംശയവും ഇവർ പോലീസിനെ അറിയിച്ചു. ഒടുവിൽ പോലീസ് അക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കാണാതായ യുവതിയുടെ വിവാഹം മെയ് 30 നാണ് നിശ്ചയിച്ചിരുന്നത്. മെയ് 15 ന് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
കല്യാണത്തിനായി കരുതി വെച്ചിരുന്ന പണവും സ്വർണവുമെല്ലാം എടുത്തുകൊണ്ടാണ് മകൾ കാമുകനൊപ്പം ഒളിച്ചോടിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സുദീപ്തോ സെന്നിന്റെ സംവിധാനത്തിൽ വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച ‘ദ കേരള സ്റ്റോറി’യിൽ ആദാ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018-2019 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഐസിസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെക്കുറിച്ചുള്ളതാണ് സിനിമ.
സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ കേരളത്തിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും സിനിമയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
കേരളത്തിൽ ഏകദേശം 32,000 സ്ത്രീകളെ ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തെന്നും പലരെയും ഐസിസിൽ ചേർത്തെന്നുമാണ് സിനിമയുടെ ആദ്യ ടീസറിൽ പറഞ്ഞിരുന്നത്. എന്നാൽ വിവാദങ്ങൾ ചൂടുപിടിച്ചതിനു പിന്നാലെ ഇതിൽ ചില മാറ്റങ്ങൾ വരുത്തി. “കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥകൾ” എന്നത് “കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ” എന്നാക്കി മാറ്റിയിരുന്നു.