TRENDING:

Youtube channel | രാജ്യവിരുദ്ധ ഉള്ളടക്കം; 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

Last Updated:

ഇന്ത്യന്‍ സൈന്യം, ജമ്മുകാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് ഒരു വാര്‍ത്ത വെബ്‌സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ക്ക്(Youtube channel) വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍(Central Government). വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്‌സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയുമാണ്.
advertisement

മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മുകാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.

ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്കും ചാനലുകള്‍ക്കും എതിരെ ഒരുമിച്ച് നടപടി വരുന്നത്. എആര്‍പി ന്യൂസ്, എഒപി ന്യൂസ്, എല്‍ഡിസി ന്യൂസ്, സര്‍ക്കാരി ബാബു, എസ്എസ് സോണ്‍ ഹിന്ദി, സ്മാര്‍ട്ട് ന്യൂസ്, ന്യൂസ് 23, കിസാന്‍ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് പൂട്ടുവീണത്.

advertisement

Also Read-വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്‍

Criminal Procedure Identification Bill ലോക്‌സഭയില്‍ പാസായി; നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 (criminal procedure identification bill) ലോകസഭയില്‍ പാസായി. കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amith Shah) പറഞ്ഞു. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന അമിത് ഷാ വ്യക്തമാക്കി.

advertisement

അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ല് ജനവിരുദ്ധമാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തി. ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

Also Read-Mullaperiyar Dam | മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന് സുപ്രീംകോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Youtube channel | രാജ്യവിരുദ്ധ ഉള്ളടക്കം; 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories