Mullaperiyar Dam | മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന് സുപ്രീംകോടതി

Last Updated:

കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാനാണ് സാധ്യത

മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന് സുപ്രീംകോടതി.ഇതിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേൽനോട്ട സമിതി തുടരണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിൽ പറഞ്ഞു. .
അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം അന്തിമമാകാൻ ഒരു വർഷമെടുക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച വിഷയങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും  ജസ്റ്റിസ് എ.എം ഖാൻവിൽക്കാർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇരു സംസ്ഥാനങ്ങളുടെയും നിലപാട് വ്യാഴാഴ്‌ച്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
നിലപാട് അറിഞ്ഞ ശേഷം ഉത്തരവിറക്കുമെന്ന് ബെഞ്ച് അറിയിച്ചു.ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന സൂചന നൽകി കൊണ്ടാണ്  സമിതി ശക്തിപ്പെടുത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
advertisement
കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാനാണ് സാധ്യത.  തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തിൽ കേരളം അടക്കം കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം ആകും കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിൽ
കേന്ദ്രസർക്കാർ നിലപാടിനോട് തമിഴ്നാട് അനുകൂലമാണ്.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യ ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന; രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം
advertisement
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam)സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം സുപ്രീംകോടതിയിൽ (supreme court).സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിനാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല.
മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്ഥിതി റിപ്പോർട്ടെന്നും കേരളം കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീംകോടതിയിലെ അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും. കേരളത്തിന്റെ സത്യവാങ്മൂലവും രേഖകളുടെയും പകർപ്പും ചൊവ്വാഴ്ച രാവിലെയാണ് ലഭിച്ചതെന്നും പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും, തമിഴ്നാട് കോടതിയെ അറിയിച്ചു.
advertisement
തമിഴ്നാടിന്റെ  അഭിഭാഷകൻ ശേഖർ നഫാഡെയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ് കെ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുക.
ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാർ-ബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്താനുള്ള നടപടികളിൽ ഊന്നിയാകും തമിഴ്നാടിന്റെ വാദം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Mullaperiyar Dam | മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്ന് സുപ്രീംകോടതി
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement