വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൈകാണിച്ച് ഓട്ടോ നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്‌ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ചെന്നൈ: നന്ദംപക്കത്ത് നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെ നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. കൈകാണിച്ച് ഓട്ടോ നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്‌ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ ഓട്ടോയ്ക്കായി തെരച്ചില്‍ നടത്തുകയാണ്. സിസിടിവി ക്യാമറകളില്‍ ഓട്ടോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. പരിക്കേറ്റ പൊന്‍രാജ് ചികിത്സ പൂര്‍ത്തിയാക്കി ഇന്ന് ആശുപത്രി വിട്ടു.
Accident | ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ട്രാക്കുകളുടെ കൂട്ടിയിടിയെ തുടര്‍ന്ന് അപകടത്തില്‍(Accident) കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം(Death). പിന്നില്‍ വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ കാര്‍ മറ്റൊരു ട്രക്കില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
advertisement
റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലായി നിര്‍ത്തിയ കാറിന് പിന്നാലെവന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മുന്നിലുള്ള ട്രക്കിലേക്ക് ഇടിച്ചുകയറി. രണ്ടു ട്രക്കുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ ഞെരുങ്ങി ഇരുവശങ്ങളും തകര്‍ന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2022 9:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്‍