TRENDING:

Breaking : പെട്രോൾ, ഡീസൽ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി; റോഡ് നികുതി ഒൻപതിൽ നിന്ന് പത്ത് രൂപയാക്കി

Last Updated:

ഉത്തരവിറങ്ങിയത് വെള്ളിയാഴ്ച അർധ രാത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെട്രോള്‍, ഡീസല്‍ തീരുവ ലീറ്ററിന് മൂന്നു രൂപ വീതം കൂട്ടി കേന്ദ്രസര്‍ക്കാര്‍. റോഡ് നികുതി ഒന്‍പതു രൂപയില്‍ നിന്നു പത്തു രൂപയായും അഡീഷനൽ എക്സൈസ് തീരുവ പെട്രോളിന് എട്ടിൽ നിന്ന് 10 രൂപയായും ഡീസലിനു രണ്ടു രൂപയിൽ നിന്ന് നാലു രൂപയായും കൂട്ടി. ഇതോടെ ലിറ്ററിന് മൂന്നു രൂപ വീതം നികുതി വർധിക്കും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.
advertisement

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

advertisement

സംസ്ഥാന നികുതി 16.22 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പകുതിയിലേറെ ഇതോടെ കേന്ദ്രസംസ്ഥാന നികുതിയായി മാറി. വെള്ളിയാഴ്ച അർധ രാത്രിമുതൽ തീരുവ പ്രാബല്യത്തിൽ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയർത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തീരുവ ഉയർത്തില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിലും സെസ്സിലും ഒരു രൂപ വർധന വരുത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ‌ ക്രൂഡോയിൽ വില 1991ലെ ഗൾഫ് യുദ്ധകാലത്തേതിനെക്കാൾ താഴ്ന്ന നിലയിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Breaking : പെട്രോൾ, ഡീസൽ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി; റോഡ് നികുതി ഒൻപതിൽ നിന്ന് പത്ത് രൂപയാക്കി
Open in App
Home
Video
Impact Shorts
Web Stories