COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി
- Published by:meera
- news18-malayalam
Last Updated:
Abu Dhabi installs thermal detectors in shopping malls in the wake of Corona virus outbreak | കൊറോണ ബാധിച്ച ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ കടുപ്പിച്ചിട്ടുണ്ട്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടറുകൾ സ്ഥാപിച്ച് അബുദാബി. ഇപ്പൊ തുടരുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലും ആരോഗ്യകരമായ ഷോപ്പിംഗ് അനുഭവം നടത്താൻ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിറ്റക്ടറുകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് അബുദാബി മീഡിയ ഓഫിസ് ട്വീറ്റ് ചെയ്യുന്നു.
കൊറോണ ബാധിച്ച ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ കടുപ്പിച്ചിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിഡിയോയിൽ കൈകളിലൂടെ രോഗാണു പടരുന്നത് തടയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്.
മാസ്ക് ധരിക്കുകയും, കൈകൾ സോപ്പും വെള്ളവും ഉപഗോയിച്ചു കഴിക്കുകയോ സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കുകയും ചെയ്യുന്നത് രോഗം പടരുന്നത് തടയാൻ സഹായകമാണ്.
#AbuDhabi installs thermal detectors across shopping malls, in line with its precautionary measures and extensive efforts to ensure the safety of all community members while offering a healthy shopping experience pic.twitter.com/17sD6u92KL
— Abu Dhabi Government Media Office (@admediaoffice) March 12, 2020
advertisement
Location :
First Published :
March 13, 2020 7:24 AM IST