രാഹുൽ തുടരണമെന്ന വികാരമാണ് കൂട്ടരാജിയിലൂടെ നേതാക്കൾ പ്രകടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻഖേര പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നേതാക്കളുടെ രാജി. എ. ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ ഉള്‍പ്പെടെ നൂറ്റിയന്‍പതോളം ദേശീയ - സംസ്ഥാന നേതാക്കള്‍ ഇതിന്‍റെ ഭാഗമായി രാജിവെച്ചു.
advertisement
രാഹുല്‍ ഗാന്ധി മാത്രം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് രാജി വെച്ച നേതാക്കളുടെ നിലപാടെന്ന് രാജിവെച്ച ദേശീയ സെക്രട്ടറി വീരേന്ദ്ര റാത്തോര്‍ പറഞ്ഞു. തോല്‍വിക്ക് കാരണം രാഹുല്‍ അല്ല, എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് , കൂട്ടുത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
രാഹുൽ തുടരണമെന്ന വികാരമാണ് കൂട്ട രാജിയിലൂടെ നേതാക്കൾ പ്രകടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
രാഹുല്‍ രാജി പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കാത്തത്. എന്നാല്‍, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തക സമിതി യോഗം അടിയന്തിരമായി ചേരണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
