TRENDING:

കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Last Updated:

കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വിലകൂടാന്‍ കാരണമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കുന്നത് തരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വിലകൂടാന്‍ കാരണമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ കോവിഡ് മരുന്നുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയതാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
advertisement

അതേസമയം കോവിഡ് ചികിത്സയ്ക്കുവേണ്ട 23 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Also Read -സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 28.88

ജിഎസ്ടിയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ധനമന്ത്രി രംഗത്തെത്തിയത്. രാജ്യത്ത് റെഡ് ക്രോസ് ഇറക്കുമതി ചെയ്യുന്ന എല്ലാ കോവിഡ് ദുരിതാശ്വാസ വസ്തുക്കളിലും ഇന്റഗ്രേറ്റഡ് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

advertisement

രാജ്യത്ത് സൗജന്യമായി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഐജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്. ഇവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി വാണിജ്യ ഇറക്കുമതിക്ക് ക്‌സറ്റംസ് തീരുവ, ആരോഗ്യ സെസ്, എന്നിവയില്‍ പൂര്‍ണ ഇളവ് നല്‍കിയിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

റെംഡെവിസിര്‍ മരുന്ന്, അതിന്റെ എപിഐപികള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ തെറാപ്പി സംബന്ധമായ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍ സെന്‍ട്രേറ്ററുകള്‍, ക്രയോജനിക് ട്രാന്‍സ്‌പോര്‍ട്ട് ടാങ്കറുകള്‍, കോവിഡ് വാക്‌സിനുകള്‍ തുടങ്ങിയവയ്ക്ക്ും സൗജന്യ വിതരണത്തിനായി ലഭിച്ച തോവിഡ് ചികിത്സ സംബന്ധിച്ച ഉപകരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഐജിഎസ്ടി ഓഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

advertisement

ഈ ഇളവ് സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച നോഡല്‍ അധികാരികള്‍ക്ക് വിധേയമാണ്. ഇത്തരം ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏതെങ്കിലും സ്ഥാപനം, ദുരിതാശ്വാസ ഏജന്‍സികള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കുന്നു. ഈ സാമഗ്രികള്‍ സംസ്ഥാന സര്‍ക്കാരിനോ അല്ലെങ്കില്‍ റിലീഫ് ഏജന്‍സി സ്റ്റാറ്റിയൂട്ടറി ബോഡിയിലോ ഇറക്കുമതി ചെയ്യാന്‍ കഴിയും.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,03,738 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 മരണങ്ങളും രേഖപ്പെടുത്തി. ആകെ കോവിഡ് രോഗികളുടെ എണ്ണം 2.22 കോടിയായി. തുടര്‍ച്ചയായ നാലാം ദുവസവും രാജ്യത്തെ കോവിഡ് കേസുകള്‍ നാലു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.

advertisement

Also Read-Covid 19 | ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക; യോഗി ആദിത്യനാഥിന് കത്തയച്ച് കേന്ദ്രമന്ത്രി

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോക്ഡൗണ്‍ കാലയളവ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞു.

എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി. സംസ്ഥാനത്ത് മേയ് 10 വരെ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശീയ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം വൈറസ് വ്യാപനം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ സമയത്ത് കോവിഡ് കേസുകളില്‍ കുറവുണ്ടായതായും സര്‍ക്കാര്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
Open in App
Home
Video
Impact Shorts
Web Stories