Covid 19 | ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക; യോഗി ആദിത്യനാഥിന് കത്തയച്ച് കേന്ദ്രമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംസ്ഥാനത്തെ ഓകിസിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബറേലിയയില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വര്‍. ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ഓകിസിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബറേലിയയില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ആശുപത്രികളില്‍ ഉപയോഗിക്കുന്ന അവശ്യ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്നും ബിജെപി എംപി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി. സംസ്ഥാനത്ത് മേയ് 10 വരെ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
advertisement
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തദ്ദേശീയ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം വൈറസ് വ്യാപനം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ സമയത്ത് കോവിഡ് കേസുകളില്‍ കുറവുണ്ടായതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ 26,847 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,24,645 ആണ്. അതേസമയം സംസ്ഥാനത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,35,87,719 ആയി. ഇതില്‍ 10955900 പേര്‍ ആദ്യ ഡോസ് വാക്സിനും 2731279 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
advertisement
കര്‍ഫ്യൂ കാലയളവില്‍ സാമൂഹിക, രാഷ്ട്രീയ,മത സമ്മേളനങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമേ അനുമതി നല്‍കു,. സിനിമ ഹാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, സ്പേര്‍ട്സ് കോംപ്ലക്സുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അന്തര്‍ സംസ്ഥാന ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.
advertisement
ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോക്ഡൗണ്‍ കാലയളവ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞു.
Location :
First Published :
May 09, 2021 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക; യോഗി ആദിത്യനാഥിന് കത്തയച്ച് കേന്ദ്രമന്ത്രി