" താങ്ങളുടെ മൂക്കിന് കീഴെ 50കിലോ ആർഡിഎക്സ് ആണ് പുല്‍വാമയില്‍ എത്തിച്ചത്. അതു എന്തുകൊണ്ട് നിങ്ങൾക്ക് കാണാൻ സാധിച്ചില്ല? നിങ്ങൾ ഉറങ്ങുകയായിരുന്നോ ? നിങ്ങൾ ബിരിയാണി കഴിച്ചിരുന്നോ ? ഒരു പക്ഷെ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങിയതാകും.. ഇവിടെ നാൽപത് പേരാണ് മരിച്ചത് ".. എന്നായിരുന്നു ഒവൈസിയുടെ വാക്കുകൾ.
advertisement
Also Read-അർധരാത്രിയിലെ കോൺഗ്രസ് പട്ടികയിലും ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയില്ല; അവിടെ മോദി വരുമോ ?
കൊടുംവനത്തിനുള്ളിലെ ഭീകരകേന്ദ്രം ഉൾപ്പെടുന്ന പ്രദേശത്ത് 300ഓളം മൊബൈൽ ഫോണുകൾ ആക്ടീവാണെന്ന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ കാര്യം ചൂണ്ടിക്കാട്ടിയും ഒവൈസി വിമർശനം ഉന്നയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിനായി മുന്നോറോളം ഫോണുകൾ ആക്ടീവായിരുന്നുവെന്ന് നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈഷൻ കണ്ടെത്തിയിരുന്നു എന്നാൽ 50കിലോ ആർഡിഎക്സ് പുല്‍വാമയിലെത്തുന്നു എന്ന് ഇവിടെ ഡൽഹിയിലിരുന്ന നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതെന്താ എന്നായിരുന്നു വിമർശനം.
