അർധരാത്രിയിലെ കോൺഗ്രസ് പട്ടികയിലും ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയില്ല; അവിടെ മോദി വരുമോ ?

Last Updated:

തുടക്കം മുതൽ തന്നെ കോൺഗ്രസ് വിരുദ്ധ മണ്ഡലമായാണ് ബംഗളൂരു സൗത്ത് അറിയപ്പെടുന്നത്. 1977 മുതൽ 1989 ൽ ഒഴികെ എല്ലാത്തവണയും കോൺഗ്രസിന് പുറത്തുള്ളവരെയാണ് മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തത്.

#ഡി.പി. സതീഷ്
ബംഗളൂരു : നീണ്ട കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് കർണാടകയിലെ സ്ഥാനാർ‌ഥികളെ പ്രഖ്യാപിച്ചു. 20 ലോക്സഭാ മണ്ഡലങ്ങളിൽ 18 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പുറത്ത് വിട്ടത്. ഇതിൽ എട്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസിനാണ്. എന്നാൽ കാത്തിരുന്ന് പുറത്തിറങ്ങിയ പട്ടികയിൽ ബംഗളൂരു സൗത്ത്, ധർവാദ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളില്ല. മൂന്നാംഘട്ടമായി ഏപ്രിൽ 23നാണ് ധർബാദിൽ പോളിംഗ് നടക്കുക. അതുകൊണ്ട് തന്നെ അവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പാർട്ടിക്ക് ധാരാളം സമയമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രിൽ 18 ന് പോളിംഗ് നടക്കുന്ന ബംഗളൂരു സൗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്.
advertisement
Also Read-രാഹുൽ ഗാന്ധിയുടെ 'വയനാട് സ്ഥാനാർഥിത്വം': പരിഹാസവുമായി സ്മൃതി ഇറാനി
1991 മുതൽ ബിജെപിയുടെ പക്കലുള്ള ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഒരു അപ്രതീക്ഷിത സ്ഥാനാർഥിയെയാണ് ബംഗളൂരു സൗത്ത് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ കാത്തിരിന്ന് കാണാനാണ് ഹൈക്കമ്മാൻഡും തീരുമാനിച്ചിരിക്കുന്നത്.തുടക്കം മുതൽ തന്നെ കോൺഗ്രസ് വിരുദ്ധ മണ്ഡലമായാണ് ബംഗളൂരു സൗത്ത് അറിയപ്പെടുന്നത്. 1977 മുതൽ 1989 ൽ ഒഴികെ എല്ലാത്തവണയും കോൺഗ്രസിന് പുറത്തുള്ളവരെയാണ്
advertisement
മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുത്തത്. 
Also Read-രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ? കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
1991 ലാണ് ബിജെപി ഇവിടെ ആദ്യമായി സീറ്റ് നേടുന്നത്. പ്രശസ്ത സാമ്പത്തിക വിഗദ്ധൻ പ്രൊഫ.വെങ്കട്ടഗിരിയാണ് ബിജെപിക്കായി ബംഗളൂരു സൗത്ത് മണ്ഡലത്തിൽ അക്കൗണ്ട് തുറന്നത്. 1996 മുതൽ ഇക്കഴിഞ്ഞ നവംബർ വരെ കേന്ദ്രമന്ത്രി അനന്ത്കുമാർ ആയിരുന്നു ഇവിടെ നിന്നുള്ള എംപി. മരിക്കുന്നത് വരെ തുടർച്ചയായ ആറ് തവണയാണ് അദ്ദേഹം ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അനന്ത്കുമാറിന്റെ വിധവയായ തേജസ്വിനി ഇവിടെ ഇലക്ഷൻ ഓഫീസും തുറന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് കർണാടകയിലെ ബിജെപി നേതാക്കളും പറയുന്നത്. അതേസമയം തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇവിടുത്തെ പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നത് സംശയം ശക്തമാക്കിയിരിക്കുകയാണ്. ഏതോ പ്രമുഖ വ്യക്തി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുന്നതിന്‍റെ മുന്നൊരുക്കമാണിതെന്നാണ് വിലയിരുത്തൽ.
advertisement
Also Read: 'ഉപാധികളില്ലാതെ പിന്മാറും; രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​നു ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം': ​സി​ദ്ദി​ഖ് 
ബംഗളൂരു സൗത്തിൽ നിന്ന് മത്സരിക്കാനിറങ്ങിയാൽ മോദിക്കെതിരെ ശക്തനായ എതിരാളിയെ തന്നെ ഇറക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വവും അറിയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ കെംഗൽ ഹനുമന്തയ്യ, ആർ.ഗുണ്ടു റാവു എന്നിവരെയൊഴികെ ബംഗളൂരു മണ്ഡലം എപ്പോഴും പിന്തുണച്ചത് കോൺഗ്രസിന് പുറത്ത് നിന്നുള്ളവരെ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ അങ്കത്തിനിറങ്ങിയാൽ ഡെക്കാൺ മേഖലയെ പൂർണമായും അത് ആവേശത്തിലാക്കുമെന്നാണ് കരുതപ്പെടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
അർധരാത്രിയിലെ കോൺഗ്രസ് പട്ടികയിലും ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയില്ല; അവിടെ മോദി വരുമോ ?
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement