Also Read-അത് മറഡോണയുടെ അന്ത്യയാത്ര വീഡിയോ അല്ല; പക്ഷേ സംഭവം അർജന്‍റീനയിൽ തന്നെ
'കര്‍ഷക പ്രതിഷേധത്തിനിടെ ചില അനാവശ്യ ഘടകങ്ങൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഉറപ്പ് ലഭിച്ചാലുടൻ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. പുറത്തുവന്ന ചില വീഡിയോകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയര്‍ത്തുന്നതായി കേൾക്കാം.' ഇന്ദിര ഗാന്ധിയോട് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മോദിയോട് കഴിയില്ല' എന്നാണവരുടെ മുദ്രവാക്യം' ഖട്ടർ പറയുന്നു.
advertisement
കേന്ദ്രത്തിന്‍റെ പുതിയ കാർഷികനിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ ഒത്തുചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. കർഷകർക്ക് ആദ്യം രാജ്യതലസ്ഥാനത്ത് പ്രവേശനം വിലക്കിയ ഡൽഹി പൊലീസ്, നിയന്ത്രണങ്ങളെല്ലാം മറികടന്ന് കൂടുതൽ കർഷകർ സംസ്ഥാന അതിർത്തിയിലേക്ക് എത്തിയതോടെ നിലപാട് മാറ്റി. ഇവർക്ക് വടക്കൻ ഡൽഹിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാന്‍ അനുവാദം നൽകുകയും ചെയ്തു.
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറുകണക്കിന് കർഷകരാണ് പ്രതിഷേധ മൈതാനിയിൽ ഒത്തുകൂടിയിരിക്കുന്നത്. അതേസമയം കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്ന് ബിജെപിയും നേരത്തെ തന്നെ ആരോപിക്കുന്നുണ്ട്. ഖാലിസ്ഥാനി ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് ഹരിയാന മുഖ്യമന്ത്രിയും ഇത്തരം ഒരു വാദം ഉന്നയിച്ചിരിക്കുന്നത്.
Also Read-കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
നേരത്തെ തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്രവുമായി നേരിട്ട് സംസാരിക്കാൻ തയ്യാറാകണമെന്ന് ഖട്ടർ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നായിരുന്നു ട്വീറ്റ് വഴി അദ്ദേഹം അറിയിച്ചത്. പ്രക്ഷോഭം പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗമല്ലെന്നും ചർച്ചകളിലൂടെ മാത്രമെ പരിഹാരം ഉണ്ടാവുകയുള്ളു എന്നുമായിരുന്നു വാക്കുകൾ.