Shocking | കാമുകിക്കൊപ്പം ചേര്‍ന്ന് അമ്മ 9 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ചുട്ടെടുത്തു

Last Updated:

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അമ്മ റോസാന ഓറി ഡിസിൽവ, ഇവരുടെ കാമുകി കസീല പ്രിസ്കീല (28) എന്നിവർചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നു തവണയാണ് സ്വന്തം അമ്മ തന്നെ ആ മകന്‍റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്.

റിയോ ഡി ജനീറോ: അമ്മയും കാമുകിയും ചേർന്ന് ഒൻപതു വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്പിയയിലാണ് ഞെട്ടിക്കുന്ന സംഭവം. കൃത്യം നടത്തിയ ഇരുപത്തിയേഴുകാരിയായ സ്ത്രീയെയും ഇവരുടെ വനിതാ പങ്കാളിയെയും യഥാക്രമം 65, 64 വർഷം തടവിന് വിധിച്ചു.
ഇക്കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം. റുവാൻ മെയ്കോൺ ഡ സിൽവ കാസ്ട്രോ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അമ്മ റോസാന ഓറി ഡിസിൽവ, ഇവരുടെ കാമുകി കസീല പ്രിസ്കീല (28) എന്നിവർചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നു തവണയാണ് സ്വന്തം അമ്മ തന്നെ ആ മകന്‍റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്. അവിടെയും ക്രൂരത അവസാനിച്ചിരുന്നില്ല. കൊലപാതക ശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയുടെ തൊലി മുഴുവൻ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുകയും ചെയ്തു.
advertisement
Also Read-കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
ബാക്കി വന്ന ശരീരഭാഗങ്ങൾ ഇരുവരും ചേർന്ന് ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. റോസാന ഈ സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് രണ്ട് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്താണ് ആ പെട്ടിയിലെന്നറിയാൻ യുവാക്കൾ പെട്ടി തുറന്നതോടെയാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയും പ്രതികൾ പിടിയിലാവുകയുമായിരുന്നു.
Also Read-സ്ത്രീധന പീഡനം; ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഭർത്താവ് വീഡിയോ റെക്കോർഡ് ചെയ്തു
നവംബര്‍ 25നാണ് കേസിൽ വിചാരണ പൂർത്തിയായത്. കുട്ടിയുടെ അമ്മയായ റോസാനയ്ക്ക് 65 വർഷം തടവും ഇവരുടെ കാമുകി കസീലയ്ക്ക് 64 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുപ്പായിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു. ഈ നിഷ്ഠൂര കൊലപാതകത്തിന് ഇവരുടെ കാമുകിയുടെ എട്ട് വയസുകാരിയായ മകളും സാക്ഷിയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking | കാമുകിക്കൊപ്പം ചേര്‍ന്ന് അമ്മ 9 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ചുട്ടെടുത്തു
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement