TRENDING:

സർക്കാർ പ്രൈമറി സ്കൂളിൽ ഒരു ലിറ്റർ പാലിൽ ഒരു ബക്കറ്റ് വെള്ളം ചേർത്ത യുപിയിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

Last Updated:

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകേണ്ട പാലിലാണ് വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് നൽകുന്ന പാലിൽ വൻതോതിൽ വെള്ളം ചേർത്ത സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. സ്കൂളിലെ പാചകക്കാരി അര ലിറ്ററിന്റെ രണ്ട് പാക്കറ്റ് പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള സ്കൂളിലെ പ്രധാന അധ്യാപിക മോണിക്ക സോണിയെയാണ് സസ്‌പെൻഡ് ചെയ്തത്.
News18
News18
advertisement

മഹോബയിലെ ദിഖ്‌വാഹ പ്രൈമറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ (പിഎം പോഷൺ) ഭാഗമായി കുട്ടികൾക്ക് നൽകേണ്ട പാലിലാണ് വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ചത്. വീഡിയോ വൈറലായതിനെത്തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഭക്ഷണത്തിന്റെ ചുമതലയുള്ള പ്രധാനാധ്യാപികയെ ഉടൻ സസ്പെൻഡ് ചെയ്യാൻ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുപിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഇത്തരം തിരിമറികൾ നടക്കുന്നത് ഇതാദ്യമല്ല. 2021-ൽ മീററ്റിലെ സ്കൂളിൽ അഞ്ച് ലിറ്റർ വെള്ളത്തിൽ രണ്ട് ലിറ്റർ പാൽ കലർത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019-ൽ സോൻഭദ്രയിൽ ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി 81 കുട്ടികൾക്ക് വിതരണം ചെയ്തതും വലിയ വാർത്തയായിരുന്നു. മിർസാപൂരിലെ ഒരു സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും മാത്രം നൽകുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാർ പ്രൈമറി സ്കൂളിൽ ഒരു ലിറ്റർ പാലിൽ ഒരു ബക്കറ്റ് വെള്ളം ചേർത്ത യുപിയിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories