ജുഡീഷ്യല്‍ അന്വേഷണവുമായി പോലീസ് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ പി.എന്‍. പ്രകാശ്, ബി. പുകഴേന്തി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണു വിധി. ലോക്ക്ഡൗണ്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിനാണ് കടയുടമ പി. ജയരാജിനെയും മകന് ബെനിക്സിനെയും സാത്താന്‍കുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]
advertisement
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിറ്റേന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23ന് ഇരുവരും മരിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരുവരും അതിക്രൂര മര്‍ദനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസ് സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.