ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
കാർ ബുക്കുചെയ്യാനായി എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ആവശ്യമുള്ള ഓപ്ഷനുകൾ ചേർത്ത ശേഷം, 'സ്ഥിരീകരിക്കുക'(Confirm) ബട്ടൺ ക്ലിക്കുചെയ്‌തെങ്കിലും സന്ദേശമൊന്നും ലഭിച്ചില്ല.
ബെർലിൻ: പുതിയ കാലത്ത് ഇലകട്രിക് കാറുകൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇലക്ട്രിക് വാഹനനിർമ്മാതാക്കളിൽ പ്രമുഖരാണ് ടെസ്‌ല. കോവിഡ് കാലമായതോടെ ഓൺലൈൻ വഴി കാർ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ടെസ്‌ല ഏർപ്പെടുത്തിയിരുന്നു. ഏതായാലും ഓൺലൈനിൽ കാർ ബുക്കു ചെയ്തയാൾക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ വാഹനമേഖലയിലെ പ്രധാന ചർച്ചാവിഷയം. ഒരു കാർ ബുക്കുചെയ്യാൻ ശ്രമിച്ചപ്പോൾ ജർമൻ സ്വദേശിക്ക് അബദ്ധത്തിൽ ബുക്കിങ് ആയത് 28 കാറുകളാണ്. 1.4 ദശലക്ഷം യൂറോയോണ് ഇത്രയും കാറുകൾക്കായി നൽകേണ്ടിയിരുന്നത്.
തന്റെ പഴയ ഫോർഡ് കുഗയ്ക്ക് പകരം ടെസ്‌ല മോഡൽ 3 വാങ്ങാനാണ് മധ്യവയസ്ക്കനായ ആൾ ശ്രമിച്ചത്. ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങുന്നതിന് ജർമ്മനിയിൽ ലഭ്യമായ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ടെസ്‌ല മോഡൽ 3 തെരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അങ്ങനെ ഓൺലൈനിൽ കാർ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ആവശ്യമുള്ള ഓപ്ഷനുകൾ ചേർത്ത ശേഷം, 'സ്ഥിരീകരിക്കുക'(Confirm) ബട്ടൺ ക്ലിക്കുചെയ്‌തെങ്കിലും സന്ദേശമൊന്നും ലഭിച്ചില്ല.
അതിനാൽ കുറച്ച് സമയത്തേക്ക് അദ്ദേഹം ആവർത്തിച്ച് ബട്ടൺ അമർത്തി, ഓരോ ക്ലിക്കിലും ഒരു പുതിയ യൂണിറ്റ് 'വാങ്ങുന്നു' എന്ന തരത്തിൽ കാർ ബുക്ക് ആയി. മൊത്തത്തിൽ, 28 ക്ലിക്കുകൾ അർത്ഥമാക്കുന്നത് 28 വാങ്ങലുകളാണ്. അങ്ങനെ ഇത്രയും കാറുകൾക്കായി മൊത്തം 1.4 ദശലക്ഷം യൂറോയാണ് നൽകേണ്ടിവരുമായിരുന്നു.
advertisement
advertisement
ഒരിക്കൽ വാങ്ങിക്കഴിഞ്ഞ ഉൽപ്പന്നങ്ങൾക്ക് ടെസ്‌ല പണം തിരികെ നൽകാറില്ല. എന്നാൽ ഇവിടെ സംശയാസ്‌പദമായ വ്യക്തി ബന്ധപ്പെട്ടതോടെ കമ്പനി ഇക്കാര്യം വിശദമായി പരിശോധിച്ചു. അങ്ങനെ അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ ബുക്കിങ് തുകയായി അക്കൌണ്ടിൽനിന്ന് പിടിച്ച പണം തിരികെ നൽകാൻ തീരുമാനിച്ചു. ബുക്കിങ് തുകയായി ഓരോ കാറിന് 100 യൂറോ വീതം 2,800 യൂറോ ഇയാളുടെ അക്കൌണ്ടിൽനിന്ന് നഷ്ടായിരുന്നു. അത് തിരികെ നൽകാനാണ് കമ്പനി തീരുമാനിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2020 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ