TRENDING:

Amit Shah |എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ

Last Updated:

ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അമിത് ഷാ (Amit Shah). ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് (interview) അമിത് ഷായുടെ പ്രതികരണം.
അമിത് ഷാ
അമിത് ഷാ
advertisement

ഹിജാബ് വിഷയത്തില്‍ (Hijab row) കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

'രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം'- അമിത് ഷാ പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. വിഷയം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.

advertisement

Exclusive Amit Shah | യുപിയിൽ ബി.ജെ.പി. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും; നാലു പ്രധാന വിഷയങ്ങളിൽ ജനപിന്തുണ; അമിത് ഷാ

2022ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ (UP elections) ഭാരതീയ ജനതാ പാര്‍ട്ടി (BJP) ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ (Amit Shah) ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റര്‍-ഇന്‍-ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ (interview) പറഞ്ഞു. ക്രമസമാധാനം, ഗരീബ് കല്യാണ്‍, വികസനം, മെച്ചപ്പെട്ട ഭരണം എന്നീ പ്രധാന വിഷയങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതിലാണ് ഈ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള (Narendra Modi) പിന്തുണ 2013 ഡിസംബറിലേതിനേക്കാള്‍ വളരെ കൂടുതലാണെന്നും യോഗി ആദിത്യനാഥിന്റെ (Yogi Adityanath) നേതൃത്വത്തില്‍ യുപിയില്‍ ബിജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

advertisement

ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 172 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടന്നു. ബാക്കിയിടങ്ങളിൽ മാര്‍ച്ച് 7 വരെ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തും. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2022 മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

Also read: Exclusive Amit Shah | യുപിയില്‍ ' ബാഹുബലിയും' മാഫിയകളും ഇല്ല; യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ

'ഇതുവരെ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞു, ബാക്കിയുള്ളവ ഇനി അവശേഷിക്കുന്നുണ്ട്. യുപിയിലെ എല്ലാ ജില്ലകളിലും ഞാന്‍ ജന്‍ വിശ്വാസ് യാത്രകളും വിജയ് സങ്കല്‍പ് യാത്രകളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റാലികള്‍ നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ വിജയിക്കും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ വിജയിച്ചു. പ്രധാനമന്ത്രിയോടുള്ള പിന്തുണയും സ്‌നേഹവും 2013 ഡിസംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോൾ. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും'' ഷാ അഭിമുഖത്തില്‍ പറഞ്ഞു.

advertisement

ഇത്തവണയും ബിജെപിയുടെ ലക്ഷ്യം 300ലധികം സീറ്റുകളാണ്. 2017ല്‍ പാര്‍ട്ടി 325 സീറ്റുകള്‍ നേടി. അഭിപ്രായ സര്‍വേകളിൽ ജാഗ്രത പാലിക്കണമെന്നും ഷാ നിര്‍ദ്ദേശിച്ചു.

''നിങ്ങള്‍ സര്‍വേകള്‍ പരിശോധിക്കുകയാണെങ്കിൽ, ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230-260 സീറ്റുകള്‍ ലഭിക്കും. 2017ല്‍ 238 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ 325 സീറ്റുകള്‍ നേടി. ആളുകള്‍ അവരുടെ വിശ്വാസ്യതയെ സര്‍വേകളുമായി ബന്ധിപ്പിക്കുന്നു. കൂടാതെ, സര്‍വേ നടത്തുന്ന വ്യക്തിയോട് പൊതുജനങ്ങള്‍ പറയുന്നത് സത്യമായിരിക്കണമെന്നില്ല. അതില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്,'' കേന്ദ്രമന്ത്രി പറഞ്ഞു.

advertisement

'മുമ്പത്തെ മൂന്ന് തിരഞ്ഞെടുപ്പുകളേക്കാളുപരി യുപിയിലെ ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത നാല് വലിയ വിഷയങ്ങളുണ്ട്. ഒന്നാമതായി ക്രമസമാധാനം. രണ്ട്, ഗരീബ് കല്യാൺ, മൂന്നാമത്തേത് കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള വികസനമാണ്. നാലാമത്തെ വിഷയം ഉത്തര്‍പ്രദേശിന്റെ ഭരണം ഞങ്ങള്‍ മെച്ചപ്പെടുത്തിയ രീതിയാണ്'' അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി സര്‍ക്കാരുകള്‍ ജാതി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും രാജവംശ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിനാല്‍ 2014ല്‍ നരേന്ദ്ര മോദി കൊണ്ടുവന്ന മാറ്റം യുപിയിലെ ജനങ്ങള്‍ സ്വീകരിച്ചുവെന്നുംഅമിത് ഷാ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ജാതി വ്യവസ്ഥയിലും രാജവംശത്തിലും പ്രവര്‍ത്തിച്ച എസ്പി, ബിഎസ്പി സര്‍ക്കാരുകള്‍ ഒരിക്കലും ജനങ്ങളുടെ ശബ്ദം കേട്ടില്ല. ഒരു സര്‍ക്കാര്‍ വന്നു ഒരു ജാതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു, മറ്റൊരു സര്‍ക്കാര്‍ വന്നു മറ്റൊരു ജാതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാല്‍ 2014ല്‍ മോദിജി മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ആളുകള്‍ക്ക് ഞങ്ങളില്‍ പ്രത്യാശയുണ്ടാകാൻ തുടങ്ങി, ഞങ്ങള്‍ അതിനനുസരിച്ച് പ്രവർത്തിച്ചു,'' അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
Amit Shah |എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories