TRENDING:

മുസ്‌ലിം കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഹിന്ദു യുവാവിന് യുവതിയുമായി അവിഹിതമാരോപിച്ച് ക്രൂരമർദനം

Last Updated:

അയൽവാസിയായ യുവാവ് ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടക: വിവാഹിതയായ മുസ്‌ലിം യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. ബസപ്പട്ടണ ഗ്രാമവാസിയായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. എന്നാൽ, അയൽവാസിയായ യുവാവ് ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
News18
News18
advertisement

സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, ബസപ്പട്ടണ സ്വദേശിയായ അസ്മീറും ഭാര്യ ആഫിയയും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് യുവതി മക്കളുമായി വീടുവിട്ടിറങ്ങി. ഇവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ കുടുംബസുഹൃത്തും അയൽവാസിയുമായ വെങ്കിടേഷിനോട് അസ്മീർ സഹായം അഭ്യർത്ഥിച്ചു. ഇതനുസരിച്ച് ബസ് സ്റ്റാൻഡിലെത്തിയ വെങ്കിടേഷ് ആഫിയയോടും മക്കളോടും സംസാരിക്കുന്നത് കണ്ട ഒരു സംഘം ആളുകൾ ഇവരെ തെറ്റിദ്ധരിക്കുകയായിരുന്നു.

യുവതിയുമായി വെങ്കിടേഷിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വെങ്കിടേഷ് ആ ഗ്രാമക്കാരനാണെന്നും മോശക്കാരനല്ലെന്നും നാട്ടുകാർ പറഞ്ഞിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. സംഭവത്തിൽ അസ്മീർ, ഖാജാഫീർ, ഇന്ദ്രാവലി തുടങ്ങിയവർക്കെതിരെ പോലീസ് കേസെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരു സംഘം ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും വെങ്കിടേഷിനെതിരെ പ്രത്യാരോപണം ഉന്നയിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പോലീസുമായി വാക്കേറ്റത്തിന് കാരണമായി. ഒരു യുവാവ് പോലീസുകാരന് നേരെ വിരൽചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്‌ലിം കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഹിന്ദു യുവാവിന് യുവതിയുമായി അവിഹിതമാരോപിച്ച് ക്രൂരമർദനം
Advertisement
Open in App
Home
Video
Impact Shorts
Web Stories