TRENDING:

#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കോമഡി പരിപാടി റദ്ദു ചെയ്ത് ഡിജിറ്റൽ എന്‍റർടയിൻമെന്‍റ് പ്ലാറ്റ്ഫോം ആയ ഹോട്ട് സ്റ്റാർ. 'ഓൺ എയർ വിത്ത് എഐബി' എന്ന കോമഡി പരിപാടിയുടെ മൂന്നാമത് സീസൺ ആണ് റദ്ദു ചെയ്തത്. അടുത്തിടെ എ ഐ ബി (ഓൾ ഇന്ത്യ ബാക്കോഡ്) ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദു ചെയ്തത്.
advertisement

എ ഐ ബി ഗ്രൂപ്പിന്‍റെ സ്ഥാപകാംഗമായ ഗുർസിമ്രാൻ കമ്പക്കെതിരെയാണ് ലൈംഗികാരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പരിപാടി റദ്ദു ചെയ്യുന്നത് സംബന്ധിച്ച് സ്റ്റാർ ഇന്ത്യ വിശദീകരണം നൽകിയത്. സ്ത്രീകളുടെ സുരക്ഷയാണ് കമ്പനിക്ക് വലുതെന്ന് പ്രസ്താവനയിൽ അവർ വ്യക്തമാക്കുകയും ചെയ്തു.

നമ്പി നാരായണന് സർക്കാർ ഇന്ന് 50 ലക്ഷം കൈമാറും

കഴിഞ്ഞദിവസം എ ഐ ബി മുൻ അംഗമായ ഉത്സവ് ചക്രവർത്തിക്കെതിരെ ഒരു സ്ത്രീയുടെ ആരോപണം ഉയർന്നിരുന്നു. തനിക്കും മറ്റു ചില സ്ത്രീകൾക്കും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചാണ് ട്വിറ്ററിൽ ആരോപണം ഉയർത്തിയത്. എന്നാൽ, ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സ്ഥാപകാംഗം തൻമയ് ഭട്ട് എ ഐ ബി ഗ്രൂപ്പിൽ നിന്ന് പിൻവാങ്ങിയതായി പ്രഖ്യാപിച്ചു.

advertisement

ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു

എന്നാൽ, എ ഐ ബിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് എ ഐ ബി പ്രസ്താവനയിൽ അറിയിച്ചു. എ ഐ ബിയുടെ ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുക്കില്ലെന്നും എ ഐ ബി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ