ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു

Last Updated:
വത്തിക്കാൻ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കർദിനാൾമാർ റോമിലെ സഭാ നേതൃത്വവുമായി ചർച്ച നടത്തി. മാര്‍പാപ്പയുടെ ഓഫീസ് കാര്യങ്ങൾ നിരീക്ഷിക്കുന്നതായും, പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്നും വത്തിക്കാൻ പ്രതിനിധികൾ വ്യക്തമാക്കി. അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങൾ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാർ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തി.
വത്തിക്കാനിൽ നടക്കുന്ന സഭാ സിനഡിനിടയാണ് ഇന്ത്യയിൽ നിന്നുള്ള കര്‍ദിനാള്‍മാര്‍. വത്തിക്കാനിലെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍മാരുമായി ചർച്ച നടത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന്റെ അറസ്റ്റും തുടർന്നുണ്ടായ സ്ഥതിഗതികളും ചർച്ചാവിഷയമായി. ഇന്ത്യ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ കർദ്ദിനാൾമാർ സഭ നേതൃത്വത്തെ അറിയിച്ചു. കർദിനാൾമാരായ മാര്‍ ആലഞ്ചേരി, മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യുവാക്കളുടെ സമ്മേളനം എന്ന് പേരിട്ടിരിക്കുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന സിനഡിൽ സഭയിലെ ലൈംഗിക ആരോപണങ്ങളും, വിവാദങ്ങളും പ്രധാന ചർച്ചാ വിഷയമാണ്. സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെകുറിച്ചും സിനഡ് ചർച്ച ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനുശേഷമുള്ള സാഹചര്യം മാർപാപ്പയുടെ ഓഫീസ് നിരീക്ഷിക്കുന്നു
Next Article
advertisement
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയ ബിഎ9100 വിമാനത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയ ബിഎ9100 വിമാനത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെ
  • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തി, പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും.

  • സ്റ്റാര്‍മറിന്റെ യാത്രയ്ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ9100 വിമാനമാണ് ഉപയോഗിച്ചത്.

  • എ319 മോഡലിലുള്ള ബിഎ9100 വിമാനത്തിന് 144 യാത്രക്കാരെ വഹിക്കാനും 6,700 കിലോമീറ്റർ സഞ്ചരിക്കാനും കഴിയും.

View All
advertisement