advertisement

നമ്പി നാരായണന് സർക്കാർ ഇന്ന് 50 ലക്ഷം കൈമാറും

Last Updated:
തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലാണ് ചടങ്ങ്.
ചാരക്കേസിൽ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥർ അന്വേഷണം നേരിടണം എന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്പരിഹാരം നൽകണം എന്നുമായിരുന്നു സുപ്രീംകോടതി വിധി. തുടർന്ന് വിധി നടപ്പാക്കി നമ്പി നാരയണനെ ആദരിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച സുപ്രീംകോടതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും വിധിച്ചു. നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനസിക പീഡനത്തിന് നമ്പി നാരായണൻ ഇരയായതായും കോടതി നിരീക്ഷിച്ചു.
advertisement
നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. വാദത്തിനിടെ ഇതിനോട് യോജിച്ച കോടതി 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാം എന്ന് വാക്കാൽ നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. കാൽനൂറ്റാണ്ടോളം പഴക്കമുള്ള ചാരക്കേസിൽ നീതി തേടിയുള്ള നമ്പി നാരായണന്‍റെ പോരാട്ടത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നമ്പി നാരായണന് സർക്കാർ ഇന്ന് 50 ലക്ഷം കൈമാറും
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement