അതേസമയം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതുമൂലം സ്കൂളുകളിൽ നടത്തിയ അധ്യാപക, അനധ്യാപക നിയമനങ്ങൾ സംസ്‌ഥാന സർക്കാർ സ്ഥിരപ്പെടുത്തുന്നില്ലെന്ന പരാതിയാണ് എൻഎസ്എസ് കോടതിയിൽ ഉന്നയിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന മറ്റ് ഒഴിവുകളിലെ സ്‌ഥിരപ്പെടുത്തൽ ഭിന്നശേഷി സംവരണത്തെ ബാധിക്കുന്നില്ലെന്നും എൻഎസ്എസ് വാദിച്ചു. ഇതിനു പുറമേയാണ് നിയമനം ലഭിച്ചിട്ടും സ്‌ഥിരപ്പെടുത്തൽ വൈകിയതു മൂലം ശമ്പളം ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി.
ALSO READ: ആറു വർഷമായി ശമ്പളമില്ല; കോഴിക്കോട് അധ്യാപിക ജീവനൊടുക്കി
advertisement
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളെ ബാധിക്കാത്ത മറ്റു സീറ്റുകളിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ ജഡ്‌ജിമാരായ ബി.ആർ.ഗവായ്, എ.ജി.മസി എന്നിവരുടെ ബെഞ്ച് സംസ്‌ഥാന സർക്കാരിനോടു നിർദേശിച്ചു. അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനം ലഭിച്ച മുന്നൂറോളം പേർക്ക് ആശ്വാസകരമാണ് ഈ തീരുമാനം. ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സർക്കാരും വ്യക്തമാക്കിയ തോടെയാണ് കോടതി ഹർജിക്കാർക്ക് അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്.അഭിഭാഷകരായ ദാമ ശേഷാ ശ്രീ നായിഡു. അങ്കുഷ് കുൽക്കർ ണി എന്നിവർ എൻഎസ്എസിനും അഭിഭാഷകനായ പി.വി.ദിനെശ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ സംസ്‌ഥാന സർക്കാരിനും വേണ്ടി കോടതിയിൽ ഹാജരായി.