ആസ്ത സിംഗ് എന്ന ജീവനക്കാരിയാണ് ഇടപാടുകാരനെ അധിക്ഷേപിച്ചത്. വീഡിയോയിൽ ആസ്ത സിംഗ് തന്റെ ലാപ്ടോപ്പ് ഇടപാടുകാരന് നേരെ പ്രകോപനപരമായി ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. "ഞാനൊരു ഠാക്കൂർ ആണ്, എന്നോട് കളിക്കണ്ട" എന്ന് സിംഗ് പറഞ്ഞതായാണ് ആരോപണം. ജാതിപരമായ അധിക്ഷേപത്തിനും തൊഴിൽപരമായ മര്യാദയില്ലാത്തതുമായ പരാമർശത്തിനും എതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സംഭവം പ്രൊഫഷണൽ നൈതികതയുടെയും ഉപഭോക്തൃ അവകാശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത രോഷം പ്രകടിപ്പിച്ചു. ജീവനക്കാരിക്കെതിരെ കർശനമായ അച്ചടക്ക നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു.
advertisement
"എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇതാണോ നിങ്ങൾ ഉപഭോക്താക്കളെ പരിഗണിക്കുന്ന രീതി? വളരെ നന്നായിരിക്കുന്നു" എന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു. "നിങ്ങളുടെ ജീവനക്കാരിയുടെ പെരുമാറ്റം കാണൂ" എന്ന് മറ്റൊരാൾ ബാങ്കിനെ ടാഗ് ചെയ്തുകൊണ്ട് കമന്റ് ചെയ്തു. ജീവനക്കാരിക്കെതിരെ കേസെടുക്കണമെന്നും ജോലിയിൽ നിന്ന് പുറത്താക്കണമെന്നും മറ്റൊരാൾ ആവശ്യപ്പെട്ടു.
നിലവിൽ ഈ കാര്യത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ജോലിസ്ഥലത്തെ പരിശീലനം, ഉപഭോക്താക്കളോടുള്ള പെരുമാറ്റം, തൊഴിൽ മേഖലയിലെ ജാതിവിവേചനം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്.
