പാർലമെന്റിൽ താൻ നടത്തിയ പ്രസംഗം ഒഴിവാക്കി. പിന്നീട് ലോക്സഭാ സ്പീക്കർക്ക് വിശദമായ മറുപടി നൽകി. വിദേശ ശക്തികളിൽ നിന്നും താൻ സഹായം തേടിയെന്ന ചില മന്ത്രിമാർ നുണകൾ പ്രചരിപ്പിച്ചു. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നത് താൻ ഇനിയും തുടരും. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ താൻ ഇനിയും ചോദ്യം ചെയ്യും.
പരാമർശത്തിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാർ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.
തന്റെ ജോലി രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ്. അതിനർത്ഥം ജനാധിപത്യ സംവിധാനങ്ങളേയും രാജ്യത്തെ ദരിദ്രരേയും സംരക്ഷിക്കുകയും അവരോട് സത്യം തുറന്നുപറയുകയുമാണ്. പ്രധാനമന്ത്രിയുമായുള്ള ബന്ധം മുതലെടുക്കുന്ന അദാനിയെപ്പോലെയുള്ളവരെ കുറിച്ച് താൻ ജനങ്ങളോട് പറയും.
Also Read- ‘ചോദ്യങ്ങൾ തുടരും; ജയിലിനെ ഭയക്കുന്നില്ല’; മോദി-അദാനി ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി
ആരാണ് അദാനിയുടെ ഷെൽ കമ്പനികളിലെ 20,000 കോടി ആരുടേതാണ്? എന്ന ലളിതമായ ചോദ്യമാണ് താൻ ചോദിച്ചത്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയിൽ ശിക്ഷകളെയോ താൻ ഭയപ്പെടുന്നില്ല.
സത്യമല്ലാതെ മറ്റൊന്നിലും തനിക്ക് താത്പര്യമില്ല. ഇനിയും സത്യങ്ങൾ പറയും. അറസ്റ്റ് ചെയ്യപ്പെടുകയോ അയോഗ്യനാക്കുകയോ ചെയ്താലും ആ ജോലി താൻ തുടർന്നുകൊണ്ടേയിരിക്കും. ഈ രാജ്യമാണ് തനിക്ക് എല്ലാം തന്നത്. അതുകൊണ്ടാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.