പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
Rahul Gandhi News Live Updates : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ തിങ്കളാഴ്ചയോ , ചൊവ്വാഴ്ചയോ അപ്പീൽ നല്കാൻ ആണ് കോൺഗ്രസ് തീരുമാനം. വിചാരണ കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നാകും രാഹുൽ ചൂണ്ടിക്കാണിക്കുക. കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒപ്പം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുണ്ട്.
കൂടുതൽ വായിക്കുക ...
ജയിലിൽ അടച്ചാലും നിശബ്ദനാക്കാനാകില്ലെന്നും തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി
ജയിലിൽ അടച്ചാലും നിശബ്ദനാക്കാനാകില്ലെന്നും തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി
”അദാനിയെ കുറിച്ചുള്ള എന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, അത് ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണുന്നു. അതുകൊണ്ടാണ് ഇപ്പോൾ അയോഗ്യനാക്കിയത്”
”എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാൻ എന്റെ പ്രവൃത്തി തുടരും. പാർലമെന്റിനകത്തോ പുറത്തോ എന്നതൊന്നും അതിനു തടസമല്ല. രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരും”
ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും നിശബ്ദനാക്കാനാകില്ലെന്നും ആരേയും ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നു അയോഗ്യനാക്കൽ ഉൾപ്പെടെയുള്ള നടപടികൾകൊണ്ട് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
മോദി-അദാനി ബന്ധം എന്ത്?
കത്ത് അയച്ചിട്ടും സ്പീക്കർ മറുപടി നൽകാത്തത് എന്ത്?
അദാനി കമ്പനിയിൽ പണം എങ്ങനെയെത്തി?
ചൈനീസ് നിക്ഷേപം ആരുടേത്? എവിടെ നിന്നുവന്നു?
”രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് വളരെ നേരത്തെ ഞാൻ പറഞ്ഞതാണ്. ഓരോ ദിവസവും ഇതിന്റെ ഉദാഹരണങ്ങൾ കാണുന്നു. പാർലമെന്റിൽ അദാനി- മോദി ബന്ധത്തെ കുറിച്ച് ഞാൻ ചോദ്യങ്ങൾ ചോദിച്ചിരുന്നു”
”പാർലമെന്റിൽ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കർക്ക് ഞാൻ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാൻ വിദേശ ശക്തികളുടെ സഹായം തേടിയെന്ന്, പക്ഷെ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും”
അദാനിക്കെതിരെ ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിയും മോദിയും തമ്മിൽ ബന്ധമുണ്ടെന്നും അദാനിയുടേത് ഷെൽ കമ്പനിയാണെന്നും രാഹുൽ
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനവിരുദ്ധമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വയനാടിന്റെയോ കേരളത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും ഇതൊരു ദേശീയ പ്രശ്നമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധി വിഷയത്തിൽ തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് വിധേനയും പ്രതിപക്ഷ പാർട്ടി നേതാക്കളെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ തയ്യാറാണ്. കേരളത്തിലെ കോൺഗ്രസിന്റെത് മൃദു ഹിന്ദുത്വ നിലപാടാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.