ബാലിശമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന്റേത് എന്നും അണ്ണാമലൈ പറഞ്ഞു. മുത്തച്ഛനും അച്ഛനും കാരണമാണ് ഉദയനിധി സ്റ്റാലിന്‍ ഈ പദവിയിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
” സനാതന ധര്‍മ്മം എന്നത് കാലാതീതവും അനശ്വരവുമാണ്. മുഗളന്‍മാര്‍ക്കും, ഈസ്റ്റ് കമ്പനിയ്ക്കും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് പോലും അതിലൊന്ന് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. ആ ആശയത്തെ എങ്ങനെയാണ് ഉന്‍മൂലനം ചെയ്യാനാകുക” , എന്നും അദ്ദേഹം ചോദിച്ചു.
Also read-‘എല്ലാ മതങ്ങളേയും ബഹുമാനിക്കണം; ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല’; ‘സനാതന’ത്തിൽ ഉദയനിധിയെ തള്ളി മമത
advertisement
കഴിഞ്ഞ വര്‍ഷവും പുരോഗമന എഴുത്തുകാരുടെ സമ്മേളനം വിളിച്ച് കൂട്ടിയിരുന്നു. അന്നും സനാതന ധര്‍മത്തെ അവര്‍ വിമര്‍ശിച്ചിരുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
” അധികാരത്തിലെത്തിയതിനാല്‍ തങ്ങള്‍ കൂടുതല്‍ ശക്തരാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കാം. ക്ഷേത്രഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും വേദിയിലുണ്ടായിരുന്നു. ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രങ്ങളും ഇല്ലാതാക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. ഹിന്ദുവിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വന്തം അമ്മയോട് ഇനി മുതല്‍ ക്ഷേത്രത്തില്‍ പോകരുതെന്ന് പറയാനുള്ള ധൈര്യമുണ്ടോ ഉദയനിധി സ്റ്റാലിന്. ഞാന്‍ വെല്ലുവിളിക്കുന്നു,” എന്നും അണ്ണാമലൈ ചോദിച്ചു.
”രാഹുല്‍ ഗാന്ധിയെപ്പോലെ ‘ധീരത’ കാണിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. പോലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കില്ലായിരിക്കും. കാരണം ഭരിക്കുന്നത് അദ്ദേഹത്തിന്റെ സര്‍ക്കാരാണല്ലോ. സംസ്ഥാനത്ത് നിന്ന് ഡിഎംകെയെ തുടച്ചുമാറ്റുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇന്നത്തെ തലമുറ ഇവരെ അംഗീകരിക്കില്ല. ഇതോടെ ജനങ്ങള്‍ ഡിഎംകെയെ വെറുക്കും,” അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
സ്റ്റാലിന്‍ ജൂനിയറിന്റെ പ്രസ്താവന 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അണ്ണാമലൈ മറുപടി നല്‍കി. ജനങ്ങള്‍ ഇത്തരം വാക്കുകള്‍ക്ക് വിലനല്‍കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നതാണ് സനാതന ധര്‍മം കൊണ്ടുദ്ദേശിക്കുന്നത്. ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണ് ഡിഎംകെ. പ്രീണനനയമാണ് അവര്‍ സ്വീകരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഡിഎംകെയെ ഇനി അംഗീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവനയെ വളച്ചൊടിക്കരുതെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വംശഹത്യ എന്നൊരു വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. വംശഹത്യ എന്നൊരു വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. നിയമപരമായി നേരിടാന്‍ തീരുമാനിച്ചിട്ടുണ്ട്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചതില്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. ”എന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ‘ഇന്ത്യ’ സഖ്യത്തെക്കണ്ട് പേടിച്ചിരിക്കുകയാണ് ബിജെപി. വിഷയം തിരിച്ച് വിടാന്‍ വേണ്ടിയാണ് ഈ കോലാഹലമൊക്കെ കാണിക്കുന്നത്. ഒരു വംശം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.