'എല്ലാ മതങ്ങളേയും ബഹുമാനിക്കണം; ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല'; 'സനാതന'ത്തിൽ ഉദയനിധിയെ തള്ളി മമത
- Published by:Sarika KP
- news18-malayalam
Last Updated:
താന്‍ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നും മമത പറഞ്ഞു.
VIDEO | “Every religion has separate sentiments. India is about ‘Unity in Diversity’ which is our origin. We should not be involved in any matter which might hurt a section of people,” says West Bengal CM @MamataOfficial amid controversy over DMK leader Udhayanidhi Stalin’s… pic.twitter.com/TiJhUvHQjU
— Press Trust of India (@PTI_News) September 4, 2023
advertisement
രാഷ്ട്രീയത്തിൽ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിയില്ലായിരിക്കാമെന്നും താനും സാനതന ധര്‍മ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മള്‍ ഇടപെടരുതെന്നും മമത വ്യക്തമാക്കി. സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
Also read-‘ സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കും, വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല’: ഉദയനിധി സ്റ്റാലിന്
advertisement
സനാതന ധർമ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്നാണ് ഉദയനിധി പറഞ്ഞത്. ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇതേത്തുടർന്ന് ബിജെപി ഉൾപ്പടെ നിരവധി രാഷ്ട്രീപാർട്ടികളും ഹിന്ദുത്വ സംഘടനകളും ഇദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 04, 2023 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എല്ലാ മതങ്ങളേയും ബഹുമാനിക്കണം; ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല'; 'സനാതന'ത്തിൽ ഉദയനിധിയെ തള്ളി മമത