TRENDING:

Huawei CEO | 'ഞാന്‍ ഒരു ചൈനക്കാരനാണ്, തീവ്രവാദിയല്ല'; ഡല്‍ഹി കോടതിയോട് Huawei ഇന്ത്യ സിഇഒ

Last Updated:

ലീയും കൂടെയുള്ള ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പിന് അപ്പൂര്‍വ്വവും അവ്യക്തവുമായ ഉത്തരങ്ങള്‍ നല്‍കിയതായി കോടതി ചൂണ്ടിക്കാട്ടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഞാന്‍ ഒരു ചൈനക്കാരനാണ് (chinese citizen), തീവ്രവാദിയല്ല (not terrorist)' എന്ന് ഹുവായ് (Huawei) ഇന്ത്യയുടെ സിഇഒ (CEO) ലി സിയോങ്വേയ് ഡൽഹി കോടതിയിൽ. ആദായനികുതി (income tax) കേസുമായി (case) ബന്ധപ്പെട്ട് വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
advertisement

ചൈനീസ് ഇലക്ട്രോണിക് കമ്പനിയുടെ ഗുരുഗ്രാമിലെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ അക്കൗണ്ട് ബുക്കുകളും പ്രസക്തമായ ചില രേഖകളും കമ്പനി നൽകാത്തത് നേരത്തെ നടന്ന വാദത്തില്‍ ആദായ നികുതി വകുപ്പ് കോടതിയില്‍ അറിയിച്ചിരുന്നു.

1961ലെ ആദായനികുതി നിയമത്തിലെ സെഷന്‍ 275 ബി, 278 ബി (അക്കൗണ്ട് ബുക്കുകളോ മറ്റ് രേഖകളോ പരിശോധിക്കാന്‍ അംഗീകൃത ഉദ്യോഗസ്ഥനെ സഹായിക്കുന്നതില്‍ വീഴ്ച വരുത്തുക) എന്നിവ സാധൂകരിക്കുന്ന മതിയായ തെളിവുകൾ നിലവിലുണ്ടെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുരാഗ് ഠാക്കൂർ അടുത്തിടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

advertisement

also read: ഭീകരവാദവിരുദ്ധ നിലപാടിലെ വിശ്വാസ്യതയിൽ ചൈന ആത്മപരിശോധന നടത്തണം: കേന്ദ്ര വിദേശകാര്യമന്ത്രി

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതി പ്രകാരം, ഫെബ്രുവരി 15 ന് ആദായനികുതി വകുപ്പ് ഹുവായ് കമ്മ്യൂണിക്കേഷന്‍സിന്റെ ഗുരുഗ്രാം ഓഫീസില്‍ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കുന്നതിനായി പരിശോധന നടത്തിയിരുന്നു. എന്നാല്‍ തെരച്ചില്‍ നടക്കുന്ന സമയത്ത് ലീ, സന്ദീപ് ഭാട്ടിയ, അമിത് ദുഗ്ഗല്‍, ലോംഗ് ചെങ് എന്നിവര്‍ മനഃപൂര്‍വവം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. ഐടി ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ ചോദിച്ചറിയുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും സൗകര്യം ചെയ്തു കൊടുക്കാന്‍ കമ്പനി തയ്യാറായില്ലെന്നും ആരോപണമുണ്ട്.

advertisement

ലീയും കൂടെയുള്ള ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പിന് അപ്പൂര്‍വ്വവും അവ്യക്തവുമായ ഉത്തരങ്ങള്‍ നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ ലഭിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പിത്തിലാക്കാന്‍ മാത്രമാണ് പ്രതികള്‍ ശ്രമിച്ചതെന്നും എളുപ്പത്തില്‍ നല്‍കാവുന്ന വിവരങ്ങള്‍ പോലും നല്‍കാതെ കമ്പനി തടസ്സങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

see also: ആഗോള ഭീകരവാദത്തെ ചെറുക്കാനുള്ള ഇന്ത്യൻ നീക്കങ്ങളെ തടഞ്ഞ് ചൈന പാകിസ്ഥാന് പിന്തുണ നല്‍കുന്നതെങ്ങനെ?

രാജ്യം വിടുന്നത് വിലക്കിക്കൊണ്ട് തനിയ്‌ക്കെതിരെ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലീ അടുത്തിടെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

advertisement

ഹുവായ് -യുമായുള്ള ബന്ധം 2019ല്‍ ഗൂഗിള്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ ഹുവായ്-ഹോണര്‍ ഫോണുകളില്‍ നിലവിലുള്ള ആന്‍ഡ്രോയ്ഡ് ഒ.എസ് അപ്‌ഡേറ്റ് ചെയ്യാനാകാത്ത സ്ഥിതിയായിട്ടുണ്ട്. ഡോണള്‍ഡ് ട്രംപ് ഭരണകാലത്ത് ചൈനീസ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതോടെയാണ് ബന്ധം ഉപേക്ഷിക്കാന്‍ ഗൂഗിള്‍ തയ്യാറായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകൾ (Chinese smartphones) നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ചൈനക്കെതിരെ മത്സരിക്കാനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുമാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന (smartphone mobile market) രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് തിരിച്ചടിയാകും പുതിയ നീക്കം. എന്‍ട്രിലെവല്‍ വിപണി തകരുന്നത് ഷവോമി പോലുള്ള മൊബൈൽ കമ്പനികളെ വലിയ രീതിയില്‍ ആയിരിക്കും ബാധിക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Huawei CEO | 'ഞാന്‍ ഒരു ചൈനക്കാരനാണ്, തീവ്രവാദിയല്ല'; ഡല്‍ഹി കോടതിയോട് Huawei ഇന്ത്യ സിഇഒ
Open in App
Home
Video
Impact Shorts
Web Stories