Exclusive Interview | ഭീകരവാദവിരുദ്ധ നിലപാടിലെ വിശ്വാസ്യതയിൽ ചൈന ആത്മപരിശോധന നടത്തണം: കേന്ദ്ര വിദേശകാര്യമന്ത്രി

Last Updated:

ലോകത്തിൻെറ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രാതിനിധ്യം ഇല്ലായ്മ സുരക്ഷാ കൗൺസിലിൻെറ പരിമിധിയാണെന്ന് ജയശങ്കർ പറഞ്ഞു.

ഇന്ത്യ സ്വാതന്ത്ര്യത്തിൻെറ 75ാം വർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭീകരവാദമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എന്നാൽ ആഗോള ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ന്യൂസ് 18 കന്നഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
“നമ്മൾ നിശ്ചയദാർഢ്യത്തോടെ ഭീകരവാദത്തിനെതിരെ പോരാടണം. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട. ഭീകരവാദികളെ കരിമ്പട്ടികയിൽ പെടുത്തണമെന്ന നമ്മുടെ ആവശ്യം സ്വാഭാവികം മാത്രമാണ്. മറ്റ് രാജ്യങ്ങൾ അതിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിൽ ഭീകരവാദത്തിനെതിരെ അവർ എടുക്കുന്ന നിലപാടിലെ ആത്മാർഥത ഇല്ലായ്മയാണ് അവിടെ വ്യക്തമാവുന്നത്,” പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഡെപ്യൂട്ടി ചീഫ് അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ നിർദ്ദേശത്തെ ചൈന എതിർത്ത നടപടിയിൽ ജയശങ്കർ പ്രതികരിച്ചു.
advertisement
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനാണ് അബ്ദുൾ റൗഫ് അസ്ഹർ. ഇന്ത്യയും യുഎസും ഒരുമിച്ച് നടത്തിയ നീക്കത്തെയാണ് സാങ്കേതികമായ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞത്. ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ അബ്ദുൾ റൗഫിന് മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ പാടില്ല. അയാളുടെ സ്വത്തുക്കൾ പാകിസ്ഥാന് കണ്ടുകെട്ടേണ്ടതായും വരും.
advertisement
ചൈന, റഷ്യ, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യുഎൻ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളാണ്. മറ്റ് നാല് രാജ്യങ്ങൾ അനുകൂലിച്ചിട്ടും ചൈന എതിർത്തത് കൊണ്ട് മാത്രം ഇന്ത്യയുടെ നിർദ്ദേശം നടപ്പിലാക്കാൻ സാധിച്ചില്ല. ചൈന, റഷ്യ, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യുഎൻ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളാണ്. ലോകത്തിൻെറ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രാതിനിധ്യം ഇല്ലായ്മ സുരക്ഷാ കൗൺസിലിൻെറ പരിമിധിയാണെന്ന് ജയശങ്കർ പറഞ്ഞു.
advertisement
“പഴയ കാലത്തെ അധികാര ഘടനയ്ക്ക് അനുസരിച്ചാണ് ഇത്തരം ബോഡികൾ ഉണ്ടാക്കിയിട്ടുള്ളതെന്നത് പരിമിധിയാണ്. ലോകത്തിൻെറ വലിയൊരു ഭാഗത്തിൻെറ താൽപര്യങ്ങൾ ഇവിടെ പ്രതിഫലിപ്പിക്കപ്പെടുന്നില്ല. ഇന്ത്യയെപ്പോലുള്ള ഉയർന്ന സമ്പദ്‌വ്യവസ്ഥയും ജനസംഖ്യയുള്ള രാജ്യങ്ങൾ യുഎന്നിൻെറ കാര്യക്ഷമത വർധിപ്പിക്കും,” ജയശങ്കർ പറഞ്ഞു.
യുഎൻ സുരക്ഷാ കൌൺസിലിൽ മാറ്റം വരുത്താൻ ഒരു രാജ്യം മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. എല്ലാ രാജ്യങ്ങളും ആലോചിച്ച് അഭിപ്രായ ഐക്യം ഉണ്ടാവണം. എന്നാൽ അതത്ര എളുപ്പമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുരക്ഷാ കൌൺസിലിൽ കൂടുതൽ അംഗങ്ങളെ ചേർക്കുകയാണെങ്കിൽ അതിൽ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ അവിടെയും ഇന്ത്യ വേണ്ടെന്ന നിലപാടുള്ള രാജ്യമാണ് ചൈന.
advertisement
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്തിന് സാധ്യതയുള്ള പ്രധാന രാജ്യങ്ങളാണ്. ലോക സമാധാനം ഉറപ്പാക്കുക എന്നതാണ് ഈ യുഎൻ കൗൺസിലിൻെറ പ്രധാന ലക്ഷ്യം. കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടി സംഘടനാ സംവിധാനത്തിനൊപ്പം സമയം ചെലവഴിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive Interview | ഭീകരവാദവിരുദ്ധ നിലപാടിലെ വിശ്വാസ്യതയിൽ ചൈന ആത്മപരിശോധന നടത്തണം: കേന്ദ്ര വിദേശകാര്യമന്ത്രി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement