പേര് അനാച്ഛാദനം ചെയ്യുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഹാറിലെ പൂർണിയയിൽ മാൽദിയ ഗ്രാമത്തിലാണ് താരം ജനിച്ചത്.
സുശാന്തിന്റെ സ്മരണാർത്ഥമാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് മേയർ സവിത ദേവി പറഞ്ഞു. പൂർണിയയിലെ മധുബനി-മാതാ ചൗക്കിലേക്കുള്ള റോഡിനാണ് താരത്തിന്റെ പേര് നൽകിയത്.
advertisement
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]
ജൂൺ 1 4നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുപ്പത്തിനാലുകാരനായ താരം കടുത്ത വിഷാദ രോഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സുശാന്ത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാര ഹോട്ട്സ്റ്റാറിൽ ജുലൈ 24 ന് റിലീസാകും. ആറ് വർഷത്തെ അഭിനയ ജീവിതത്തിൽ മികച്ച നിരവധി വേഷങ്ങളാണ് സുശാന്ത് സമ്മാനിച്ചത്. 2013 ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലെത്തുന്നത്.
അതിന് മുമ്പ് പവിത്ര് രിശ്ത എന്ന സീരിയലിലൂടെ താരം കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായിരുന്നു.
