TRENDING:

BREAKING- എഫ് 16 ഉപയോഗിച്ചതിന് തെളിവുണ്ട്, ഏത് സാഹചര്യവും നേരിടാൻ തയ്യാർ: സംയുക്തസേനകളുടെ പത്രസമ്മേളനം

Last Updated:

പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ പ്രദേശത്ത് കണ്ടെടുത്തു. ഇതിലൂടെ പാക് f16 സാന്നിധ്യം ഉറപ്പായതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പാകിസ്ഥാന്റെ വാദങ്ങളെ തെളിവുനിരത്തി പൊളിച്ച് ഇന്ത്യന്‍ സൈന്യം. എഫ് 16 വിമാനത്തില്‍ നിന്ന് പാകിസ്താന്‍ പ്രയോഗിച്ച അംരാം മിസൈലിന്റെ ഭാഗങ്ങള്‍ മൂന്നു സൈനിക വിഭാഗങ്ങളുടേയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എഫ് 16 വിമാനം ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചിട്ടില്ലെന്ന പാകിസ്ഥാന്റെ വാദത്തെ പൊളിക്കുന്നതാണ് തെളിവുകള്‍. പാകിസ്ഥാനിൽ ഭീകരകേന്ദ്രങ്ങൾ ഉള്ളിടത്തോളം ഇന്ത്യ പ്രതിരോധ നടപടികൾ തുടരുമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement

പാകിസ്ഥാന്റെ പ്രധാനപ്പെട്ട മൂന്ന് അവകാശവാദങ്ങളേയും പൊളിക്കുന്നതായിരുന്നു സൈന്യത്തിന്റെ സംയുക്തവാര്‍ത്താ സമ്മേളനം. എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ല എന്ന വാദത്തെ പൊളിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ അംരാം മിസൈലിന്റെ ഭാഗങ്ങള്‍ തന്നെ പ്രദര്‍ശിപ്പിച്ചു. എഫ് 16 വിമാനത്തില്‍ നിന്നു മാത്രം പ്രയോഗിക്കാന്‍ കഴിയുന്നതാണ് ഈ മിസൈല്‍.

ഫെബ്രുവരി 27ന് പാകിസ്ഥാന്‍റെ വൻ പോർ വിമാന വ്യൂഹം കടന്നുവന്നു. പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ പ്രദേശത്ത് കണ്ടെടുത്തു. ഇതിലൂടെ പാക് f16 സാന്നിധ്യം ഉറപ്പായതാണ്. മിസൈലിന്‍റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. നിലവിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് വാർത്താസമ്മേളനത്തിൽ പറയുന്നു. കരസേന മേജർ ജനറൽ സുരേന്ദർ സിംഗ് മഹൽ, നാവിക സേന റിയർ അഡ്മിറൽ ഡി എസ് ഗുജ്‌റാൾ, വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

advertisement

അഭിനന്ദനെ നാളെ പാകിസ്ഥാൻ മോചിപ്പിക്കുന്നത് 'സമാധാനത്തിന്റെ പ്രതീക'മായി; ഇമ്രാൻ ഖാൻ

F16 തകർത്തുവെന്ന് വ്യോമസേന

ഒരു F16 തകർത്തുവെന്ന് വ്യോമസേന. എന്തു സാഹചര്യവും നേരിടാൻ വ്യോമസേന സജ്ജം. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിൽ സന്തോഷം. തുടർ നടപടികൾക്കായി കാത്തിരിക്കുന്നു.

പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് കരസേന

27ന് പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചു. ബ്രിഗേഡ് ആസ്ഥാനവും സൈന്യത്തെയും ലക്ഷ്യമിട്ടു. എന്നാൽ അതൊക്കെ സൈന്യം തകർത്തു. സൈന്യം അതീവ ജാഗ്രതയിലാണ്. എന്തുംനേരിടാൻ സൈന്യം പൂർണസജ്ജമാണെന്ന് ഉറപ്പുനൽകുന്നു.സൈന്യം സമാധാനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധം.

advertisement

അഭിനന്ദന്‍റെ മോചനം വാഗാ അതിർത്തിവഴി; മലയാളി സൈനിക ഉദ്യോഗസ്ഥൻ അനുഗമിക്കും

ഏതു സാഹചര്യവും നേരിടാൻ നാവിക സേന പൂർണ സജ്ജം

മൂന്ന് ദിശകളിലും സേന സജ്ജമാണ്. ഉടനടി പ്രതികരിക്കാൻ തയ്യാറാണ്. കര നാവിക വ്യോമസേനകൾ ഒറ്റക്കെട്ടായിരിക്കും. പാക്‌ ആക്രമണത്തിന്റെ തെളിവുകൾ പുറത്ത് വിടും. പാകിസ്ഥാൻ ഇന്ത്യൻ സൈന്യത്തെ ലക്ഷ്യം വച്ചുവെന്നതിൽ സംശയമില്ല.പാകിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്നിത്തോളം അവരുടെ താവാളങ്ങൾ ഇല്ലാതാക്കാൻ തയ്യാർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING- എഫ് 16 ഉപയോഗിച്ചതിന് തെളിവുണ്ട്, ഏത് സാഹചര്യവും നേരിടാൻ തയ്യാർ: സംയുക്തസേനകളുടെ പത്രസമ്മേളനം