അഭിനന്ദന്‍റെ മോചനം വാഗാ അതിർത്തിവഴി; മലയാളി സൈനിക ഉദ്യോഗസ്ഥൻ അനുഗമിക്കും
Last Updated:
ന്യൂഡൽഹി: പാകിസ്ഥാന്‍റെ പിടിയിലായ എയർ വിംഗ് കമാൻഡന്‍റ് അഭിനന്ദൻ വർധമാന്‍റെ മോചനം വാഗാ അതിർത്തി വഴിയായിരിക്കും. സൈനികവൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. മലയാളി സൈനിക ഉദ്യോഗസ്ഥൻ അഭിനന്ദനെ അനുഗമിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യനാണ് അഭിനന്ദനെ അനുഗമിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സമാധാന സന്ദേശമായി അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനാണ് പ്രഖ്യാപിച്ചത്. പാകിസ്ഥാൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഇക്കാര്യം അറിയിച്ചത്.
Pakistan will release Indian Pilot Abhinandan tomorrow as a gesture of peace: Prime Minister Imran Khan pic.twitter.com/6aUN4S9JVb
— Govt of Pakistan (@pid_gov) February 28, 2019
എന്താണ് ജനീവ ഉടമ്പടി ?
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയ പാകിസ്ഥാൻ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍റെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദൻ പറത്തിയ വിമാനം പാകിസ്ഥാൻ വെടിവെച്ചിട്ടത്. പാകിസ്ഥാനിൽ ലാൻഡ് ചെയ്ത അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നു വരുന്നതിനിടയിലാണ് അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം പാകിസ്ഥാൻ നടത്തിയത്.
advertisement
ഫെബ്രുവരി 14-ന് ജമ്മുവിലെ പുല്‍വമായില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പാകാസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ- മുഹമ്മദായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍.
പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ജയ്ഷ് ഇ- മുഹമ്മദിന്റെ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ചൊവ്വാഴ്ച വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും എയർ കമാൻഡന്‍റിനെ അറസ്റ്റ് ചെയ്‌തെന്നും പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2019 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അഭിനന്ദന്‍റെ മോചനം വാഗാ അതിർത്തിവഴി; മലയാളി സൈനിക ഉദ്യോഗസ്ഥൻ അനുഗമിക്കും