അഭിനന്ദനെ നാളെ പാകിസ്ഥാൻ മോചിപ്പിക്കുന്നത് 'സമാധാനത്തിന്റെ പ്രതീക'മായി; ഇമ്രാൻ ഖാൻ

Last Updated:

'യുദ്ധത്തില്‍ ആരും വിജയിക്കില്ല. കണക്കുകൂട്ടലുകല്‍ തെറ്റിപ്പോയാല്‍ ഒരു പക്ഷെ അതോരു രാജ്യത്തെ തന്നെ തകര്‍ത്തു കളയും.' - ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ബുധനാഴ്ച പാകിസ്ഥാന്‍ പിടികൂടിയ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുന്നത് സമാധാനത്തിന്റെ പ്രതീകമായാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു.
സമാധാന ചര്‍ച്ചയിലേക്കുള്ള ആദ്യ ചുവട് വയ്പ്പിന്റെ ഭാഗമായാണ് വിംഗ് കമാന്‍ഡറുടെ കൈമാറ്റമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അടിവരയിട്ടു വ്യക്തമാക്കിയ ഇമ്രാന്‍ ഖാന്‍, സമാധാനം ബലഹീനതയല്ലെന്നും പറഞ്ഞു. 'യുദ്ധത്തില്‍ ആരും വിജയിക്കില്ല. കണക്കുകൂട്ടലുകൾ തെറ്റിപ്പോയാല്‍ ഒരു പക്ഷെ അതൊരു രാജ്യത്തെ തന്നെ തകര്‍ത്തു കളയും.' - ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ കൈമാറാനുള്ള സന്നദ്ധത പാകിസ്ഥാന്‍ പ്രകടിപ്പിച്ചിരുന്നു. മേഖലയില്‍ സാമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കമാന്‍ഡറെ വിട്ടുകൊടുക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷിയാണ് വ്യക്തമാക്കിയിരുന്നത്.
advertisement
ബുധനാഴ്ചയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയ പാകിസ്ഥാന്‍ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദന്‍ പറത്തിയ വിമാനം നിയന്ത്രണ രേഖയില്‍ വെടിവെച്ചിട്ടത്. പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്ത അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
ഫെബ്രുവരി 14-ന് ജമ്മുവിലെ പുല്‍വമായില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പാകാസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ- മുഹമ്മദായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍.
advertisement
പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ജയ്ഷ് ഇ- മുഹമ്മദിന്റെ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അഭിനന്ദനെ നാളെ പാകിസ്ഥാൻ മോചിപ്പിക്കുന്നത് 'സമാധാനത്തിന്റെ പ്രതീക'മായി; ഇമ്രാൻ ഖാൻ
Next Article
advertisement
Weekly Love Horoscope Dec 15 to 21 | ജീവിതത്തിലെ അർത്ഥം കണ്ടെത്തും; പ്രണയജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും: പ്രണയ വാരഫലം അറിയാം
ജീവിതത്തിലെ അർത്ഥം കണ്ടെത്തും; പ്രണയജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും: പ്രണയ വാരഫലം അറിയാം
  • പ്രണയജീവിതത്തിൽ വലിയ മാറ്റങ്ങളും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം

  • വിവാഹിതർക്കും അവിവാഹിതർക്കും പ്രണയത്തിൽ സന്തോഷവും ഐക്യവും

  • പഴയ പ്രശ്‌നങ്ങൾ പരിഹരിക്കാനും അനുയോജ്യമാണ്

View All
advertisement