മൊറാർജി ദേശായി, ത്രിഭുവൻ നരേൻ സിംഗ്, പ്രേം കുമാർ ധുമാൽ, ബിജു പട്നായിക് എന്നിവരുൾപ്പെടുന്ന നേതാക്കൾ മമതയെപ്പോലെ പരാജയം ഏറ്റു വാങ്ങിയവരാണ്. ബംഗാളിൽ 292 സീറ്റുകളിൽ 213 എന്ന റെക്കോർഡ് നേട്ടം തൃണമൂൽ കോൺഗ്രസ് സ്വന്തമാക്കിയപ്പോഴും മമത ബാനർജിക്ക് നിയമസഭാ സീറ്റ് നഷ്ടമായി. എന്നാൽ, തിങ്കളാഴ്‌ച ചേർന്ന തൃണമൂല്‍ എം എൽ എമാരുടെ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബുധനാഴ്‌ച മമത സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയാകുന്നതിനാൽ ആറുമാസത്തിനുള്ളില്‍ മമത ഉപതെരഞ്ഞെടുപ്പിൽ വിജയിക്കണം.
advertisement
COVID 19 | 'ഇനി ഒന്നും ചെയ്യാനില്ല'; രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് രാഹുൽ
1970ൽ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ത്രിഭുവൻ നരേൻ സിംഗ്. കോൺഗ്രസ്, സ്വതന്ത്ര പാർട്ടി, ഭാരതീയ ജനസംഘ്, ഭാരതീയ ക്രാന്തിദൾ എന്നിവരടങ്ങുന്ന ഒരു സംയുക്ത വികാസ് ദളിന്റെ തലവനായിരുന്ന സിങ്ങിന് ഉടൻ രാജിവയ്‌ക്കേണ്ടി വന്നു.
കോൺഗ്രസിന്റെ വീരഭദ്ര സിംഗ് ഭരണകൂടത്തെ ബി ജെ പി പുറത്താക്കിയപ്പോൾ 2017 ഡിസംബറിൽ പ്രേം കുമാർ ധുമാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിരുന്നു. ബി ജെ പി വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ധുമാൽ പരാജയപ്പെട്ടു. എന്നാൽ, മമതയിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം മുഖ്യമന്ത്രിയായില്ല. ഹിമാചൽ പ്രദേശിലെ പതിനാലാമത്തെ മുഖ്യമന്ത്രിയായി ജയ് റാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു.
1971ൽ ബിജു പട്നായിക് ഉത്‌കാൽ കോൺഗ്രസ് രൂപീകരിച്ച് ഒഡീഷ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചെങ്കിലും നാല് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്നും ഇദ്ദേഹത്തിന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. സഖ്യ സർക്കാർ ബിശ്വനാഥ് ദാസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
ഇന്ത്യൻ പ്രധാനമന്ത്രിയായി ഉയർന്നുവന്ന മൊറാർജി ദേശായി 1952ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോംബെയിൽ നിന്ന് (ഇപ്പോൾ മുംബൈ) പരാജയപ്പെട്ടു. എന്നാൽ, ബോംബെ മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ നേതാവായ ദേശായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആറുമാസത്തിന് ശേഷം നടന്ന മറ്റൊരു നിയോജകമണ്ഡലത്തിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ദേശായി വിജയിച്ചു. പരാജയപ്പെട്ട സമയത്ത് ദേശായി, ഖേർ സർക്കാരിന് കീഴിൽ ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, ബൾസർ നിയമസഭാ സീറ്റ് നഷ്ടപ്പെട്ടെങ്കിലും ഖേരിന്റെ പിൻഗാമിയായി ദേശായിയെ കോൺഗ്രസ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച്, തുടർച്ചയായി ആറുമാസക്കാലം സംസ്ഥാന നിയമസഭയിൽ അംഗമല്ലാത്ത ഒരു മന്ത്രി ആ കാലയളവ് അവസാനിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താകും. നിയമസഭയിൽ അംഗമല്ലെങ്കിലും ഏതൊരു വ്യക്തിക്കും പരമാവധി ആറുമാസത്തേക്ക് ഒരു സംസ്ഥാനത്ത് മന്ത്രിയാകാം. എന്നാൽ ആ കാലയളവിനുള്ളിൽ അവർ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരും. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ നിയമനം നടന്ന തീയതി മുതൽ ആറുമാസത്തിനു ശേഷം മന്ത്രിസ്ഥാനം അവസാനിക്കും.