'ക്രൂരവും ആക്രമണോത്സുകവുമായിരുന്നു നിങ്ങളുടെ പെരുമാറ്റം'; ക്രൂരനായ മേലുദ്യോഗസ്ഥന് ശുചീകരണ തൊഴിലാളി എഴുതിയ കത്ത് വൈറൽ

Last Updated:

നിരവധി സോഷ്യൽമീഡിയ ഉപയോക്താക്കൾ ആ കത്തിന്റെ ഉള്ളടക്കത്തെ പിന്തുണക്കുകയും നിരവധി മേലുദ്യോഗസ്ഥർ മറ്റുള്ളവരോട് ആദരവോടെ പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിക്കാനുണ്ടെന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു

മേലുദ്യോഗസ്ഥർ എല്ലാവരും മോശക്കാരാണെന്ന് പറയുന്നത് ശരിയല്ല. അവരിൽ വളരെ നല്ല മനുഷ്യർ തീർച്ചയായുമുണ്ട്. എന്നാൽ, മോശക്കാരായ ഒരു ന്യൂനപക്ഷത്തിന്റെ പേരിൽ അവരെല്ലാവരും പഴി കേൾക്കേണ്ടി വരുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു ശുചീകരണതൊഴിലാളി താൻ വിരമിച്ചതിന് ശേഷം തന്റെ മേലധികാരിക്ക് എഴുതിയ കത്താണ് ഈ വിഷയത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വനിതാ തൊഴിലാളി തന്നോട് ക്രൂരമായി പെരുമാറിയിട്ടുള്ള മേലുദ്യോഗസ്ഥന് മനസ് തുറന്നുകൊണ്ട് എഴുതിയ കത്ത് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.
മേലുദ്യോഗസ്ഥന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ മനോഭാവത്തിൽ ആ ശുചീകരണ തൊഴിലാളിക്ക് വലിയ മടുപ്പുണ്ടായിരുന്നു. 35 വർഷക്കാലം വിവിധ ബാങ്കുകളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത് വിരമിക്കുന്ന അവസരത്തിലെങ്കിലും തന്റെ ദേഷ്യവും നിരാശയും ഒരു കത്തിലൂടെ അറിയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. എച്ച് എസ് ബി സി ബാങ്കിലെ തന്റെ അവസാന പ്രവൃത്തി ദിവസത്തിലാണ് അവർ ആ കത്തെഴുതിയത്. ആ കത്തിൽ ജീവനക്കാരോട് ബഹുമാനത്തോടെയും കരുണയോടെയും പെരുമാറണമെന്ന് മേലധികാരിയെ ഓർമിപ്പിക്കുകയാണ് ആ തൊഴിലാളി.
advertisement
'ഓഫീസിൽ വെച്ച് നിങ്ങൾ എന്നെ അധിക്ഷേപിച്ചതിന് ശേഷമാണ് ഞാൻ ജോലി ഉപേക്ഷിക്കുന്നത്. വളരെ ക്രൂരവും ആക്രമണോത്സുകവുമായിരുന്നു നിങ്ങളുടെ പെരുമാറ്റം. എന്നാൽ, അത് നിങ്ങളുടെ തന്നെ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരും ഇക്കാര്യം ഓർക്കുക: ലോകത്ത് നിങ്ങൾക്ക് എന്തെങ്കിലും ആവാൻ കഴിയുമെങ്കിൽ ദയാലുവാവുക. കാരണം, നിങ്ങളാരും ഒരു ശുചീകരണ തൊഴിലാളിയേക്കാൾ മികച്ചവരല്ല' - എന്നായിരുന്നു അവർ ആ കത്തിൽ എഴുതിയത്.
And this is why I love my mum. She’s been cleaning banks for 35 years and today walked out with this lovely note left for that awful manager. Happy retirement Mum - always have the last laugh eh! 💚☺️ #Tada pic.twitter.com/u8G73MTPMA
advertisement
വിരമിച്ചു പോരുമ്പോൾ ബാങ്കിൽ നൽകിയ ആ കുറിപ്പിന്റെ ചിത്രം അവരുടെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ഈ കത്ത് വൈറലായി മാറിയത്. 'ഇതുകൊണ്ടാണ് ഞാൻ അമ്മയെ സ്നേഹിക്കുന്നത്. കഴിഞ്ഞ 35 വർഷമായി അവർ ബാങ്കുകൾ ശുചിയാക്കുകയായിരുന്നു. ഇന്ന് ആ ക്രൂരനായ മാനേജറിന് ഈ കുറിപ്പ് നൽകിക്കൊണ്ട് അമ്മ ജോലിയിൽ നിന്ന് വിരമിച്ചിരിക്കുന്നു. ഹാപ്പി റിട്ടയർമെന്റ്. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുക' - എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് മകൻ ആ കത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
advertisement
നിരവധി സോഷ്യൽമീഡിയ ഉപയോക്താക്കൾ ആ കത്തിന്റെ ഉള്ളടക്കത്തെ പിന്തുണക്കുകയും നിരവധി മേലുദ്യോഗസ്ഥർ മറ്റുള്ളവരോട് ആദരവോടെ പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിക്കാനുണ്ടെന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു. 'ഉപജീവനത്തിനായി ചെയ്യുന്ന ജോലി അവരുടെ പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആളുകൾ ചിന്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. ഏതൊരു തൊഴിലും ഒരു തൊഴിലാണെന്നും അതിൽ ഏർപ്പെടുന്ന ഏതൊരാളും ഒരേ അളവിൽ ബഹുമാനിക്കപ്പെടേണ്ടതുണ്ട് എന്നുമുള്ള വിശ്വാസത്തോടെയാണ് ഞാൻ വളർന്നത്. അത് ശുചീകരണതൊഴിലാവട്ടെ, ഒരു കമ്പനിയുടെ നടത്തിപ്പാവട്ടെ' - എന്ന് ഒരാൾ കമന്റായി കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ക്രൂരവും ആക്രമണോത്സുകവുമായിരുന്നു നിങ്ങളുടെ പെരുമാറ്റം'; ക്രൂരനായ മേലുദ്യോഗസ്ഥന് ശുചീകരണ തൊഴിലാളി എഴുതിയ കത്ത് വൈറൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement