ഗ്രാമങ്ങളിൽ താമസിച്ച് കൃഷിയെ ആശ്രയിച്ച് കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക അലവൻസും പ്രത്യേക പദവിയും നൽകണമെന്നാണ് കത്തിലെ ആവശ്യം. തന്റെ മണ്ഡലമായ കുനിഗൽ പ്രധാനമായും ഗ്രാമീണ മേഖലയാണെന്നും കൃഷിയാണ് അവിടുത്തെ പ്രധാന തൊഴിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഒട്ടുമിക്ക യുവാക്കളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ കൃഷിപ്പണി ചെയ്യുന്ന പുരുഷന്മാരെ വിവാഹം കഴിക്കാൻ പല യുവതികളും തയാറാകുന്നില്ല. ഇതുമൂലം 30 വയസ് കഴിഞ്ഞിട്ടും മിക്ക കർഷകരും അവിവാഹിതരായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ കർഷക സമൂഹങ്ങൾക്കിടയിൽ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പിന്തുണയോടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
advertisement
കൃഷി ചെയ്യുന്ന യുവാക്കൾക്ക് വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന പരാതി കർണാടകയിലെ കർഷക സംഘടനകൾ മുൻപും ഉന്നയിച്ചിട്ടുണ്ട്. കൃഷിയുടെ സാമൂഹികവും സാമ്പത്തികവുമായ ആകർഷണം കുറയുന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. കർഷക കുടുംബങ്ങളുടെ സാമൂഹിക പദവിയും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ജോലികളിൽ മുൻഗണനയോ സംവരണമോ നൽകണമെന്നും മാണ്ഡ്യ, തുമകുരു തുടങ്ങിയ ജില്ലകളിലെ കർഷകർ നേരത്തെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു.
Summary: Karnataka MLA Dr. Ranganath has urged Chief Minister Siddaramaiah to introduce special incentives and status for women who marry farmers. Representing the Kunigal constituency, Ranganath highlighted that many young men in rural areas are remaining unmarried even after the age of 30 because women are increasingly reluctant to marry those engaged in agriculture.
