ക്വാൻ ഓഫീസിലും ആദയ നികുതി വകുപ്പ് റെയ്ഡ് നടത്തി. കഴിഞ്ഞ വർഷം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ നടന്ന മയക്കുമരുന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആയിരുന്നു റെയ്ഡ് നടത്തിയത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിലപാട് അനുരാഗ് കശ്യപ്, താപ്സി പന്നു, ബാൽ എന്നിവർ സോഷ്യൽ മീഡിയയിൽ സ്വീകരിച്ചിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകരുടെ പ്രതിഷേധം നടന്നു വരികയാണ്.
advertisement
രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ
ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി
അതേസമയം, അനുരാഗ് കശ്യപ്, സംവിധായകൻ വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് മധു മന്തേന, യുടിവി മുൻ മേധാവി വികാസ് ബാൽ എന്നിവരാണ് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. ഹസി തോ ഫസി, ഷാൻഡാർ തുടങ്ങിയ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിർമ്മിച്ചു. സംവിധായകൻ വികാസ് ബാലിനെതിരെ ഫാന്റം ഫിലിംസിലെ മുൻ തൊഴിലാളി ലൈംഗികാതിക്രമ പരാതികൾ നൽകിയതിനെ തുടർന്ന് 2018ൽ കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിക്കുകയായിരുന്നു.
ഗോൾഡൻ റീൽ പുരസ്കാരത്തിന് രംഗനാഥ് രവിയും ജല്ലിക്കട്ടും; സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ നോമിനേഷൻ
ഫാന്റം ഫിലിംസ് പിരിച്ചുവിട്ട ശേഷം ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് തന്റെ പുതിയ നിർമ്മാണ കമ്പനിയായ ഗുഡ് ബാഡ് ഫിലിംസ് ആരംഭിച്ചു. വിക്രമാദിത്യ മോട്വാനെ, മധു മന്തേന എന്നിവരും അവരുടെ സ്വതന്ത്ര പദ്ധതികളുമായി മുന്നോട്ടുപോയി.