ഗോൾഡൻ റീൽ പുരസ്കാരത്തിന് രംഗനാഥ് രവിയും ജല്ലിക്കട്ടും; സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ നോമിനേഷൻ

Last Updated:

നിർമാതാക്കളായ തോമസ് പണിക്കർ, നൗഷാദ് സലാഹുദ്ദീൻ എന്നിവർക്കും പ്രത്യേകം നന്ദി. സൗണ്ട് ടീം കണ്ണൻ ഗണപത്, മുഹമ്മദ് ഇഖ്ബാൽ, അരുൺ രാമ വർമ തമ്പുരാൻ, ശ്രീജിത്ത് ശ്രീനിവാസൻ, ബോണി എം ജോയ്, ഫ്രാൻസിസ് സി ഡേവിഡ് എന്നിവർക്കും നന്ദി. - രംഗനാഥ് രവി സോഷ്യൽ മീഡിയയിൽ കുറിച്ചു

അറുപത്തിയെട്ടാമത് ഗോൾഡൻ റീൽ പുരസ്കാരത്തിന് ജല്ലിക്കട്ടും. മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിംഗ് മത്സര വിഭാഗത്തിലേക്ക് ആണ് ജല്ലിക്കട്ട് തെരഞ്ഞെടുത്തത്. മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം സിനിമയ്ക്ക് വേണ്ടി സൗണ്ട് എഡിറ്റിംഗ് നിർവഹിച്ച രംഗനാഥ് രവി സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് നോമിനേഷൻ പട്ടികയിൽ ഇടം പിടിക്കുന്നത് തന്നെ വലിയ അംഗീകാരമാണെന്നാണ് രംഗനാഥ് രവി പറഞ്ഞു. പ്രശസ്തരായ ശബ്ദ കലാകാരൻമാരുടെ കൂട്ടായ്മയായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്സിനിറെ ആഭിമുഖ്യത്തിലുള്ള അവാർഡാണ് ഗോൾഡൻ റീൽ.
നമ്മളെയെല്ലാം ഏറെ പ്രചോദിപ്പിക്കുന്ന ആ പട്ടികയിലേക്ക് ഇന്ത്യൻ ശബ്ദത്തെ പ്രതിനിധീകരിക്കുകയെന്നത് തികഞ്ഞ അംഗീകാരമാണ്. അതിനായി തന്നെ ഈ നാമനിർദ്ദേശം ഒരു അവാർഡാണ്. എന്നിലെ ഏറ്റവും മികച്ചത് എല്ലായ്പ്പോഴും കൊണ്ടു വന്നതിന് ലിജോയ്ക്ക് നന്ദി.
advertisement
നിർമാതാക്കളായ തോമസ് പണിക്കർ, നൗഷാദ് സലാഹുദ്ദീൻ എന്നിവർക്കും പ്രത്യേകം നന്ദി. സൗണ്ട് ടീം കണ്ണൻ ഗണപത്, മുഹമ്മദ് ഇഖ്ബാൽ, അരുൺ രാമ വർമ തമ്പുരാൻ, ശ്രീജിത്ത് ശ്രീനിവാസൻ, ബോണി എം ജോയ്, ഫ്രാൻസിസ് സി ഡേവിഡ് എന്നിവർക്കും നന്ദി. - രംഗനാഥ് രവി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, ഓസ്കർ പട്ടികയിൽ നിന്നും ജല്ലിക്കെട്ട് പുറത്തായിരുന്നു. വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലേക്ക് ആയിരുന്നു തൊണ്ണൂറ്റി മൂന്നാമത് ഓസ്കർ പുരസ്കാരത്തിൽ ജെല്ലിക്കട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി കൂടി ആയിരുന്നു ഈ ചിത്രം. എന്നാൽ, അവസാന സ്ക്രീനിംഗിൽ പുറത്താകുകയായിരുന്നു.
advertisement
2019ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിത്രം ലിജോ ജോസ് പല്ലിശ്ശേരിക്ക് നേടി കൊടുത്തിരുന്നു.
advertisement
ഇത്തവണത്തെ ഓസ്കർ അവാർഡ് ദാന ചടങ്ങുകൾ ഏപ്രിൽ 25നാണ് നടക്കുക. സുധ കൊങ്കര സംവിധാനം ചെയ്ത  'സൂരറൈ പോട്ര്' എന്ന ചിത്രം ഓസ്കർ അവാർഡിന്റെ പ്രാഥമിക ഘട്ടം കടന്നിരുന്നുയ. സൂര്യ നായകനായ ഈ ചിത്രം അക്കാദമി അവാർഡിനായി മത്സരിക്കാനുള്ള യോഗ്യത നേടിയിരുന്നു. മത്സരത്തിനായുള്ള 366 ചിത്രങ്ങളിൽ ആണ് 'സൂരറൈ പോട്ര്' ഇടം നേടിയത്.
കോവിഡ് പശ്ചാത്തലം പരിഗണിച്ച് മത്സരിക്കാനുള്ള സിനിമകളുടെ മാനദണ്ഡങ്ങളിൽ ഓസ്കർ അക്കാദമി അയവുകൾ വരുത്തിയിരുന്നു. ഇത്  'സൂരറൈ പോട്ര്' എന്ന ചിത്രത്തിന് അനുകൂലമായി.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗോൾഡൻ റീൽ പുരസ്കാരത്തിന് രംഗനാഥ് രവിയും ജല്ലിക്കട്ടും; സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ നോമിനേഷൻ
Next Article
advertisement
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ  കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
അൻവർ 14.38 കോടി സ്വത്ത് 64.14 കോടിയായതിൽ കൃത്യമായി വിശദീകരണം നൽകിയില്ല; റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി
  • അൻവറിന്റെ സ്വത്ത് 14.38 കോടിയിൽ നിന്ന് 64.14 കോടിയായതിൽ കൃത്യമായ വിശദീകരണം നൽകിയില്ലെന്ന് ഇ.ഡി.

  • അൻവറിന്റെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു.

  • വായ്പ അനുവദിച്ചതിൽ കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളും പിഴവുകളും ഉണ്ടായതായി ഇ.ഡി. കണ്ടെത്തി.

View All
advertisement