TRENDING:

'പ്രതിസന്ധികാലത്ത് കോവിഡ് വാക്‌സിന്‍ എത്തിച്ചു; വികസന പദ്ധതികളില്‍ പങ്കാളി'; മാലിദ്വീപിന് ഇന്ത്യ നൽകിയ സഹായങ്ങൾ

Last Updated:

വാക്‌സിന്‍ പുറത്തിറക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് 3 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ മാലിദ്വീപിലെത്തിച്ചത്. ഹാനിമതോ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുകയും ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിസന്ധിഘട്ടങ്ങളില്‍ മാലിദ്വീപിന് മേല്‍ സഹായം ചൊരിയാറുള്ള അയല്‍രാജ്യമാണ് ഇന്ത്യ. കോവിഡ് വ്യാപനകാലത്താണ് ഇന്ത്യന്‍ സഹായം മാലിദ്വീപിന് തുണയായത്. 2021ലെ കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അത്തരത്തില്‍ ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വിദേശരാജ്യമെന്ന പേരും മാലി സ്വന്തമാക്കി.
advertisement

വാക്‌സിന്‍ പുറത്തിറക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് 3 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ മാലിദ്വീപിലെത്തിച്ചത്. മാലിദ്വീപിലെ മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ചെറു ദ്വീപ് രാജ്യത്തെ സഹായിക്കാന്‍ മുന്നിട്ട് നിന്ന രാജ്യം കൂടിയാണ് ഇന്ത്യ.

കോവിഡ് രോഗം പിടിമുറുക്കിയിരുന്ന കാലത്ത് ചൈനയിലെ വുഹാനില്‍ നിന്ന് മാലിദ്വീപ് പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാനും, അവരില്‍ രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. കോവിഡ് കാലത്ത് ഇന്ത്യയില്‍ നിന്ന് ഒരു സംഘത്തെ മാലിയിലേക്ക് പറഞ്ഞയയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തു. മാലിയിലെ ഹാനിമതോ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം നോളജ് ഷെയറിംഗ് കരാറിന്റെ ഭാഗമായി നിരവധി മാലി ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശീലനം നേടിവരുന്നത്.

advertisement

കോവിഡ് കാലം

2020 മാര്‍ച്ച്. കോവിഡ് ലോകത്തെ പിരിമുറുക്കിയ കാലമായിരുന്നു അത്. അന്ന് മാലി സര്‍ക്കാരിന് അടിയന്തര സഹായം എത്തിക്കാന്‍ മുന്നോട്ട് വന്ന രാജ്യമാണ് ഇന്ത്യ. ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു സംഘത്തെയാണ് അന്ന് മാലിയിലേക്ക് ഇന്ത്യ എത്തിച്ചത്. കയറ്റുമതി വിലക്ക് നിലനിന്നിരുന്നെങ്കിലും അവശ്യ മരുന്നുകള്‍ മാലിദ്വീപിലെത്തിക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. ഒപ്പം വുഹാനില്‍ നിന്ന് 9 മാലി പൗരന്‍മാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

അതോടൊപ്പം ഗുരുതര രോഗം ബാധിച്ച 37 മാലിദ്വീപ് പൗരന്‍മാരെ കൊച്ചിയിലെത്തിക്കാനും അവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാനും ഇന്ത്യ മുന്നോട്ട് വന്നിരുന്നു. ക്യാന്‍സര്‍ രോഗികളായിരുന്നു ഇക്കൂട്ടത്തില്‍ കൂടുതല്‍. കൂടാതെ വ്യോമസേനയുടെ ഓപ്പറേഷന്‍ സഞ്ജീവനിയുടെ ഭാഗമായി 6.2 ടണ്‍ അവശ്യമരുന്നുകളും മറ്റുമാണ് മാലിദ്വീപില്‍ ഇന്ത്യ എത്തിച്ചത്.

advertisement

2021 ജനുവരിയില്‍ ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വിദേശരാജ്യമെന്ന പേരും മാലിദ്വീപ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് അതേവര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇന്ത്യ മാലിദ്വീപില്‍ വാക്‌സിന്‍ എത്തിക്കുകയും ചെയ്തു.

അടിസ്ഥാനസൗകര്യവികസനത്തിനുള്ള ധനസഹായം

ഇന്ത്യ-മാലിദ്വീപ് വികസന പങ്കാളിത്തത്തിന്റെ ഭാഗമായി 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ എട്ട് ലൈന്‍ ഓഫ് ക്രഡിറ്റ് പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മാലിദ്വീപിന് സമ്മാനിച്ചത്. ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ടിന് ധനസഹായം നല്‍കുന്നതിനായി എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ 400 മില്യണ്‍ ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം മാലിയിലെ ഹാനിമതോ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് ആവശ്യമായ സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ പിന്തുണയോടെ മറ്റ് ചില വികസന പദ്ധതികളും മാലിദ്വീപില്‍ വരാനിരിക്കുകയാണ്. മാലിയിലെ 34 ദ്വീപുകള്‍ക്കായുള്ള ജല-മലിനജന ശൃംഖല, മിഫ്‌കോ വികസനപദ്ധതികള്‍, ഗുല്‍ഹിഫല്‍ഹു തുറമുഖ വികസന പദ്ധതികള്‍, ഹുല്‍ഹുമാലിലെ ക്രിക്കറ്റ് സ്റ്റേഡിയം, ക്യാന്‍സര്‍ ആശുപത്രി എന്നിവയാണ് ഇന്ത്യന്‍ പിന്തുണയോടെ മാലിദ്വീപില്‍ വരാനിരിക്കുന്ന പദ്ധതികള്‍.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പ്രതിസന്ധികാലത്ത് കോവിഡ് വാക്‌സിന്‍ എത്തിച്ചു; വികസന പദ്ധതികളില്‍ പങ്കാളി'; മാലിദ്വീപിന് ഇന്ത്യ നൽകിയ സഹായങ്ങൾ
Open in App
Home
Video
Impact Shorts
Web Stories