TRENDING:

ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളും പിആർ അപേക്ഷകരും ആശങ്കയിൽ

Last Updated:

ഇന്ത്യയിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികളും പഞ്ചാബി പ്രവാസികളും കാനഡയിൽ സ്ഥിരതാമസം ആക്കിയവരുമെല്ലാം നിലവിലെ സ്ഥിതിഗതികളിൽ ആശങ്കാകുലരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ആരോപണങ്ങളും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്തോ-കനേഡിയൻ ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന്, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, കാനഡയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, കനേഡിയൻ പിആർ (പെർമനന്റ് റെസിഡൻസി) അപേക്ഷകർ എന്നിവരും ആശങ്കയിലാണ്.
advertisement

തിങ്കളാഴ്ച ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയിരുന്നു. തുടർന്ന് സ്ഥിതി​ഗതികൾ കൂടുതൽ വഷളായി. ജൂണിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന തരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തു വെച്ചാണ് നിജ്ജാർ വെടിയേറ്റു മരിച്ചത്.

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

advertisement

ഇന്ത്യയിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികളും പഞ്ചാബി പ്രവാസികളും കാനഡയിൽ സ്ഥിരതാമസം ആക്കിയവരുമെല്ലാം നിലവിലെ സ്ഥിതിഗതികളിൽ ആശങ്കാകുലരാണ്. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇത് ബാധിക്കാനിടയുണ്ട്. കാരണം ഇവയെല്ലാം തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ കൂടുതലായി ആശ്രയിക്കുന്നവരാണ്. ഇതിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്.

“കഴിഞ്ഞ മാസമാണ് ഞാൻ എന്റെ ഐഇഎൽടിഎസ് പരീക്ഷ പാസായത്. കാനഡയിലെ വിവിധ സർവകലാശാലകളെക്കുറിച്ച് ഞാൻ അന്വേഷണങ്ങൾ നടത്തിവരികയായിരുന്നു. പഠനത്തിന് ശേഷം അവിടെ സ്ഥിരതാമസമാക്കുക എന്നതാണ് എന്റെ സ്വപ്നം. എന്നാലിപ്പോൾ, കനേഡിയൻ എംബസി എനിക്ക് സ്റ്റുഡന്റ് വിസ നിഷേധിച്ചേക്കുമോ എന്നു പോലും ഞാൻ ഭയപ്പെടുന്നു”, ജലന്ധറിൽ നിന്നുള്ള വിദ്യാർത്ഥി വിക്രംജിത് സിംഗ് അറോറ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

advertisement

ഇന്ത്യ – കാനഡ ബന്ധം: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ

കാനഡയോ ഇന്ത്യയോ ഈ സംഘർഷം തുടർന്നുകൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, അവിടെ പഠിക്കുന്നവരുടെയോ പഠിക്കാൻ ആഗ്രഹിക്കുന്നവരുടെയോ അവസരങ്ങളെ ഈ വിഷയം ബാധിക്കില്ലെന്ന് തന്റെ കൺസൾട്ടന്റ് പറഞ്ഞതായി മറ്റൊരു വിദ്യാർത്ഥിനിയായ അഷ്‌നൂർ കൗർ പറഞ്ഞു. “കനേഡിയയില ഒരു കോളേജിൽ പ്രവേശനം നേടുന്നതിന് എന്നെ സഹായിക്കുന്ന കൺസൾട്ടന്റുമായി ഞാൻ സംസാരിച്ചു. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി,” കൗർ പറഞ്ഞു.

advertisement

എന്നാൽ ഈ മേഖലയിൽ നിരവധി വർഷത്തെ അനുഭവപരിചയമുള്ള മറ്റൊരു കൺസൾട്ടന്റ് ഗുർപ്രീത് സിംഗ് മേൽപറഞ്ഞതിന് വിപരീതമായ അഭിപ്രായമാണ് പങ്കുവെച്ചത്. നിലവിലെ സാഹചര്യം കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

‘അതീവ ജാഗ്രത പുലർത്തണം’; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

“എല്ലാ വർഷവും കാനഡയിലേക്കെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കാനഡയുടെ വലിയൊരു വരുമാന സ്രോതസാണത് എന്ന കാര്യത്തിൽ തർക്കമില്ല. ഇരു രാജ്യങ്ങളും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കണം. ചില വിദ്യാർത്ഥികൾ പ്രശ്നത്തിന്റെ പ്രത്യാഘാതം നേരിട്ടേക്കാം”, സിംഗ് പറഞ്ഞു.

advertisement

കനേഡിയൻ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്ന ജലന്ധർ സ്വദേശികളായ ദമ്പതികളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. “ഈ വർഷം അവസാനത്തോടെ ഞങ്ങളുടെ പിആർ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അത് വൈകിയേക്കുമോ എന്ന് ഇപ്പോൾ ഞങ്ങൾ ഭയപ്പെടുന്നു” എന്ന് ​ദമ്പതികൾ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളും പിആർ അപേക്ഷകരും ആശങ്കയിൽ
Open in App
Home
Video
Impact Shorts
Web Stories