TRENDING:

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ സൂര്യനടുത്തേക്ക്; ജനുവരി 6 ന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ

Last Updated:

സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ (Aditya-L1) ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാൻജിയൻ പോയിന്റിലെത്തും (Lagrangian point L1). ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. സെപ്റ്റംബർ 2 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്.
(Image: ISRO)
(Image: ISRO)
advertisement

ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ എത്തുന്നതോടെ പദ്ധതിയുടെ നിർണായക ലക്ഷ്യങ്ങളിലൊന്നാണ് കൈവരിക്കുന്നത്. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കും.

Also read-Aditya-L1: ആദിത്യ എല്‍ 1 പേടകം ഭൂമിയുടെ സ്വാധീന വലയം ഭേദിച്ചു; സഞ്ചരിച്ചത് 9.2 ലക്ഷം കിലോമീറ്റർ ദൂരം

''ഇന്ത്യയുടെ ഈ ദൗത്യം വിജയം കാണുന്നതോടെ അടുത്ത അഞ്ചു വര്‍ഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് പഠിക്കാനാകും. ഈ പഠനങ്ങൾ ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ സഹായകരമാകുകയും ചെയ്യും'' , ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിക്കാൻ ആ​ഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാങ്കേതികമായി ഏറെ പുരോഗമിച്ച രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതനുസരിച്ച്. ഒരു ഇന്ത്യൻ സ്പേസ് സ്റ്റേഷൻ നിർമിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മേഖലയിലും ഇന്ത്യ മികച്ചതായിരിക്കണം എന്നില്ല, എങ്കിലും രാജ്യത്തിന് മികവ് പുലർത്താൻ കഴിയുന്ന മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എസ് സോമനാഥ് പറഞ്ഞു.

Also read-ആദിത്യ എൽ-1ന്റെ സെൽഫി; ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ

ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം വിജയകരമായതോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ഐഎസ്ആര്‍ഒയുമായി കൈകോര്‍ക്കുമെന്നും അറിയിച്ചിരുന്നു. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ സേവനങ്ങളും (space communication services) നിര്‍ണായകമായ ഫ്‌ലൈറ്റ് ഡൈനാമിക്‌സ് സോഫ്റ്റ് വെയറും (flight dynamics software) നല്‍കുന്നതിന് ഐഎസ്ആര്‍ഒയുമായി സഹകരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിന് തൊട്ട് പിന്നാലെ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍-1 ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതുകഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ആദ്യത്തെ ഭ്രമമപഥം ഉയർത്തിയത്. ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷമാണ് ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ സൂര്യനടുത്തേക്ക്; ജനുവരി 6 ന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ
Open in App
Home
Video
Impact Shorts
Web Stories