Aditya-L1: ആദിത്യ എല്‍ 1 പേടകം ഭൂമിയുടെ സ്വാധീന വലയം ഭേദിച്ചു; സഞ്ചരിച്ചത് 9.2 ലക്ഷം കിലോമീറ്റർ ദൂരം

Last Updated:

തുടർച്ചയായി രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ ഇസ്രോയ്ക്ക് കഴിയുന്നത്

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ഭൂമിയിൽ നിന്ന് 9.2 ലക്ഷം കിലോമീറ്റർ അകലെ സഞ്ചരിച്ച് ഭൂമിയുടെ സ്വാധീനവലയത്തിൽ നിന്ന് പുറത്തുകടന്നതായി ഐഎസ്ആര്‍ഒ. സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് പോയിന്റ് 1 (എൽ1) ലക്ഷ്യമാക്കി ആദിത്യ എൽ1 സഞ്ചരിക്കുകയാണെന്ന് ഇസ്രോ ശാസ്ത്രജ്ഞര്‍ പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ ഇസ്രോയ്ക്ക് കഴിയുന്നത്. ജനുവരി ആദ്യ ആഴ്ചയോടെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ചെ പോയിന്റിൽ എത്തും.
advertisement
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ചിങ് പാഡില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യ പേടകവുമായി പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് കുതിച്ചുയർന്നത്. പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ റോക്കറ്റുമായി വേർപെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Aditya-L1: ആദിത്യ എല്‍ 1 പേടകം ഭൂമിയുടെ സ്വാധീന വലയം ഭേദിച്ചു; സഞ്ചരിച്ചത് 9.2 ലക്ഷം കിലോമീറ്റർ ദൂരം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement