TRENDING:

#CourageInKargil | ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി

Last Updated:

കയറ്റം കയറിവരുന്ന ഇന്ത്യൻ സൈന്യത്തെ വെടിവച്ചിടാം എന്നതായിരുന്നു ടൈഗർ ഹിൽ കയ്യടക്കിയ പാകിസ്താന്റെ മുൻതൂക്കം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൈഗർഹിൽ ആയിരുന്നു കാർഗിൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദു. തോലോലിങ് മലനിരകൾക്കു മുകളിലെ ഈ മല കയ്യടിക്കിയായിരുന്നു പാക്‌സൈന്യം ഇന്ത്യയെ വെല്ലുവിളിച്ചത്. അന്നു സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ് നടത്തിയ ആ നീക്കത്തിന് വൻസന്നാഹം ഒരുക്കിയാണ് ഇന്ത്യ മറുപടി നൽകിയത്.
advertisement

പോയിന്റ് 5062. ഗ്യാഗ്‌സ് ലാ അഥവാ ടൈഗർഹിൽ. കാർഗിൽ അതിർത്തിയിലെ ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രം. ഇതു കൈയ്യടക്കിയ പാക് പക്ഷത്തെ തുരത്താനാണ് ഇന്ത്യ കാർഗിലിലേക്കു മാർച്ച് ചെയ്തത്. ഒരു ബൈനോക്കുലറും നാലു മെഷീൻ ഗണ്ണും ഉണ്ടെങ്കിൽ ടൈഗർഹില്ലിൽ നിന്നു യുദ്ധം ജയിക്കാം എന്നു പ്രഖ്യാപിച്ച ജനറൽ പർവേസ് മുഷറഫിന് നൽകിയ തിരിച്ചടി കൂടിയായിരുന്നു ആ യുദ്ധവിജയം.

കയറ്റം കയറിവരുന്ന ഇന്ത്യൻ സൈന്യത്തെ വെടിവച്ചിടാം എന്നതായിരുന്നു ടൈഗർ ഹിൽ കയ്യടക്കിയ പാകിസ്താന്റെ മുൻതൂക്കം. ഇന്ത്യൻ പക്ഷത്ത് 527 സൈനികർ വീരമൃത്യു വരിച്ചത് ടൈഗർ ഹില്ലിൽ നിന്നു പാകിസ്താൻ നടത്തിയ വെടിവയ്പിന്റെ ഫലമായിരുന്നു. ഇന്ത്യയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതും ടൈഗർഹില്ലിന്റെ ഉയരം മുതലെടുത്തായിരുന്നു.

advertisement

TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]

advertisement

View Survey

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാവീർ ചക്ര നൽകി രാജ്യം ആദരിച്ച രാജേഷ് അധികാരിയും ദിഗേന്ദ്രകുമാറും നടത്തിയ പോരാട്ടമാണ് ടൈഗർഹില്ലിനെ വീണ്ടും ഇന്ത്യയുടെ കാൽക്കീഴിൽ എത്തിച്ചത്. അതായിരുന്നു കാർഗിൽ വിജയത്തിന്റെ നിർണായക ദിനവും

മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories