റിപ്പബ്ലിക് ദിനത്തെക്കുറിച്ചുള്ള ചില വസ്തുതകൾ അറിയാം:
- 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനമാണ് റിപ്പബ്ലിക് ദിനം. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി ഭരണഘടന സൃഷ്ടിക്കുകയും അംഗീകരിക്കുകയും ചെയ്തു.
- ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് നടന്നത് 1950-ലാണ്. ഇർവിൻ ആംഫി തിയേറ്ററിൽ (നിലവിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയം) വെച്ചായിരുന്നു പരേഡ്. മൂവായിരം ഇന്ത്യൻ സൈനികരും നൂറിലധികം വിമാനങ്ങളും പരേഡിൽ പങ്കെടുത്തു.
- ആദ്യ നാല് വർഷങ്ങളിൽ, ഈ പരേഡുകളുടെ വേദികൾ ഇർവിൻ സ്റ്റേഡിയം, റെഡ് ഫോർട്ട്, രാംലീല ഗ്രൗണ്ട് എന്നിവയായിരുന്നു.
- രാജ്പഥിലെ ആദ്യ പരേഡ് 1955-ലാണ് സംഘടിപ്പിച്ചത്. പാകിസ്ഥാൻ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
- എല്ലാ വർഷവും ജനുവരി 29 ന് ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെ ഉത്ഭവം 1600 കളിലെ ഒരു പാരമ്പര്യത്തിൽ നിന്നാണ്. സൈനികരുടെ മടങ്ങിവരവ് പ്രഖ്യാപിക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ആരംഭിച്ചത് ജെയിംസ് രണ്ടാമനാണ്. രാജാവ് തന്റെ സൈനികരോട് ഡ്രം അടിക്കാനും പതാകകൾ താഴ്ത്താനും ഒരു പരേഡ് സംഘടിപ്പിക്കാനും ഒരു യുദ്ധദിനം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടതോടെയാണ് ഇത് ആരംഭിച്ചത്.
- 2018 ലെ റിപ്പബ്ലിക് ദിന പരേഡിലാണ് ആദ്യത്തെ വിദേശ സൈനിക സംഘമായ ഫ്രഞ്ച് ആർമി സൈനികർ പങ്കെടുത്തത്.
advertisement
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ജൻ ഭാഗിദാരി (Jan Bhagidari) എന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്.