ഇപ്പോഴിതാ അയൽരാജ്യമായ ബംഗ്ലാദേശിനും സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇന്ത്യ. ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളാണ് ബംഗ്ലാദേശിലേക്ക് നമ്മുടെ രാജ്യം അയച്ചത്.
You may also like:രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ [NEWS]ആളും ആരവവുമില്ല; കോവിഡ് നിബന്ധനകള്‍ പാലിച്ച് തൃശൂര്‍ പൂരം കൊടിയേറി[NEWS]കോവിഡ് പ്രതിരോധിക്കാൻ ഡിജിറ്റൽ ഡാറ്റ സഹായിക്കുമോ? [NEWS]
advertisement
ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കിന് കൈമാറിയത് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ആണ്. ഈ ദുരിതകാലത്ത് ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തെ സുരക്ഷാ വസ്ത്രങ്ങളും മാസ്ക്കുകളും ബംഗ്ലാദേശിന് അയച്ച ഇന്ത്യ ഇത് രണ്ടാം തവണയാണ് അയൽ സംസ്ഥാനത്തിന് സഹായമെത്തിക്കുന്നത്. ബംഗ്ലാദേശിൽ 5000ത്തോളം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 140 പേർ ഇതുവരെ മരിച്ചു.
