കടല്‍-റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കുന്നത്. ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്ബത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ ഉപാധിയായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
ശക്തമായ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ് മനുഷ്യനാഗരികതയുടെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമേ സാമൂഹിക- സാമ്പത്തിക സൗകര്യങ്ങളിലും മുന്‍പില്ലാത്തവിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
Also Read- G20 Summit 2023: ഉക്രൈനിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പറയാതെ ജി20 സംയുക്ത പ്രസ്താവന
സാമ്പത്തിക ഇടനാഴി വലിയ കരാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പദ്ധതി വലിയ അവസരങ്ങൾ മുന്നോട്ടുവെക്കുമെന്നും ആളുകളെ ബന്ധിപ്പിക്കുന്നതിനുമായി ഏഷ്യയില്‍നിന്ന് മിഡില്‍ ഈസ്റ്റ് മുതല്‍ യൂറോപ്പ് വരെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയ്ക്ക് ബദലായാരിക്കും ജി20 നേതാക്കൾ പ്രഖ്യാപിച്ച പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ബെൽറ്റ് ആൻഡ് റോഡ് പദ്ധതി എന്നാണ് അറിയപ്പെടുന്നത്.