G20 Summit 2023: ഉക്രൈനിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പറയാതെ ജി20 സംയുക്ത പ്രസ്താവന
- Published by:Anuraj GR
- news18-malayalam
Last Updated:
ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവന പറയുന്നു
ന്യൂഡൽഹി: ഉക്രെയ്ൻ വിഷയത്തിൽ യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് വ്യക്തമാക്കി ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. റഷ്യയുടെ പേര് പരാമർശിക്കാതെയാണ് സംയുക്തപ്രസ്താവനയിൽ ഉക്രെയ്ൻ വിഷയം പറഞ്ഞത്. ഉക്രെയ്നിൽ ശാശ്വതമായ സമാധാനം പുലരണമെന്നും ഒരു രാജ്യത്തേക്കും കടന്നുകയറ്റം അനുവദിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഭക്ഷ്യ-ഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും ജി20 രാജ്യങ്ങൾ നിർദേശിക്കുന്നു. ഉക്രെയ്ൻ വിഷയം സംയുക്തപ്രസ്താവനയിൽ ഉൾപ്പെടുത്തരുതെന്ന് നേരത്തെ റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ പേര് പരാമർശിക്കാതെയാണ് സംയുക്തപ്രസ്താവന അവരുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണം. യു എൻ ചാർട്ടർ അനുസരിച്ച് ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച് പ്രാദേശിക ഏറ്റെടുക്കലിനുള്ള ഭീഷണിയും വെല്ലുവിളിയും മുഴക്കുന്നത് ഒഴിവാക്കണമെന്നും സംയുക്ത പ്രസ്താവന പറുന്നു.
advertisement
നിലവിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരമാണ് ആവശ്യമെന്ന് സംയുക്ത പ്രസ്താവന പറയുന്നു. പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണെന്നും പ്രസ്താവനയിലുണ്ട്. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല. സമാധാനത്തെ പിന്തുണക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യുമെന്നും സംയുക്ത പ്രസ്താവന പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 09, 2023 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
G20 Summit 2023: ഉക്രൈനിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പറയാതെ ജി20 സംയുക്ത പ്രസ്താവന