TRENDING:

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെ വിദ്യാർത്ഥികളെ സഹായിച്ച ഇന്ത്യൻ വംശജന് ഡയാന അവാർഡ്

Last Updated:

വെയിൽസ് രാജകുമാരിയായ ഡയാനയുടെ സ്മരണാർത്ഥം, ഒമ്പത് വയസിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക് അവരുടെ സാമൂഹികവും മാനുഷികവുമായ പ്രവർത്തനത്തിന് ലഭിക്കുന്ന ഏറ്റവും അഭിമാനകരമായ ബഹുമതിയാണ് ഡയാന അവാർഡ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് സാമൂഹിക മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് അംഗീകാരമായി ഇന്ത്യൻ വംശജനായ ബാലന് ബ്രിട്ടീഷ് ഡയാന അവാർഡ് ലഭിച്ചു. സാമൂഹ്യമേഖലയിൽ പോസിറ്റീവായ ഒരു മാറ്റം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനുമായി ഒരു യുവാവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അവാർഡിനാണ് വെല്ലിംഗ്ടൺ കോളേജിലെ (യുകെ) 15 വയസുകാരനായ ഇഷാൻ കപൂർ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ നിന്നുള്ള ഈ വിദ്യാർത്ഥി നിലവിൽ ശ്രീരാമകൃഷ്ണ ആശ്രമവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ട പെൺകുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കുന്നതിന് ഇഷാൻ ഒരു പ്രാദേശിക സ്കൂളിനെ സഹായിച്ചുവെന്ന് എ എൻ ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Ishan Kapur
Ishan Kapur
advertisement

കൊറോണ വൈറസ് മഹാമാരി ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലകളിൽ ഒരു കാതലായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഡിജിറ്റൽ സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ, ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരാക്കി. ഈ പ്രതിസന്ധിക്കിടയിലും, 5000 യൂറോ (51,57,499 രൂപ) സമാഹരിച്ചും 100 ഓളം ലാപ്ടോപ്പുകൾ ശേഖരിച്ചും ഇഷാൻ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺ‌ലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്നു. അതോടൊപ്പം തന്നെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങാതെ നടക്കുന്നുണ്ടെന്നും ഇഷാൻ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

advertisement

ചൊവ്വയിലെ ജലത്തിന്റെ സാന്നിധ്യം; ദുരൂഹത വർദ്ധിപ്പിച്ച് ചുവന്ന ഗ്രഹത്തിലെ ഡസൻ കണക്കിന് ഭൂഗർഭ തടാകങ്ങള്‍

വെയിൽസ് രാജകുമാരിയായ ഡയാനയുടെ സ്മരണാർത്ഥം, ഒമ്പത് വയസിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാര്‍ക്ക് അവരുടെ സാമൂഹികവും മാനുഷികവുമായ പ്രവർത്തനത്തിന് ലഭിക്കുന്ന ഏറ്റവും അഭിമാനകരമായ ബഹുമതിയാണ് ഡയാന അവാർഡ്.

ഇഷാൻ ചെയ്തതിനു സമാനമായ ഒരു സംഭവം ഈയടുത്ത് ബോംബെയിൽ നടക്കുകയുണ്ടായി. റോഡരികിൽ മാമ്പഴം വിൽക്കുന്ന തുളസി കുമാരിയെ ഞെട്ടിച്ചു കൊണ്ട് അമേയ ഹെറ്റ് എന്ന വ്യക്തി ഒരെണ്ണത്തിന് പതിനായിരം രൂപ നൽകി 12 മാമ്പഴങ്ങളാണ് വാങ്ങിയത്. ഇതിന്റെ തുകയായ 120000 രൂപ കഴിഞ്ഞ ബുധനാഴ്ച അവളുടെ പിതാവ് ശ്രീമൽ കുമാറിന്റെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. ദാരിദ്ര്യത്തോട് പടപൊരുതുന്ന തുളസി കുമാരിയെ കുറിച്ച് ന്യൂസ്18 ലോക്മത് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തിരുന്നു.

advertisement

EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗം

അവളുടെ ദാരിദ്ര്യത്തെക്കുറിച്ച് അറിഞ്ഞ ശേഷം, മുംബൈയിലെ ബിസിനസുകാരനായ അമേയ ഹെറ്റ് ഒരു ഡസൻ മാമ്പഴം അവളിൽ നിന്ന് വാങ്ങുകയായിരുന്നു. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിനും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് 13,000 രൂപ വിലമതിക്കുന്ന ഒരു മൊബൈൽ ഫോണും വർഷം മുഴുവനും ഇന്റർനെറ്റ് റീചാർജും അയാൾ കുമാരിക്ക് നൽകുകയുണ്ടായി. അങ്ങനെ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡിന്റെ പശ്ചാത്തലത്തിൽ പല യൂണിവേഴ്സിറ്റികളും കോളേജുകളും ഓൺ‌ലൈൻ പഠന ക്ലാസുകൾ നടത്തുന്നുണ്ട്. എന്നാൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കും, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ടെലഗ്രാം, ഐക്ലൗഡ് അല്ലെങ്കിൽ ഏറ്റവും മികച്ച സമയങ്ങളിൽ പോലും ഇൻറർനെറ്റിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ന്യൂസ്18.കോം നേരത്തെ പശ്ചിമ ബംഗാൾ മുതൽ മഹാരാഷ്ട്ര, ന്യൂഡൽഹി വരെയുള്ള അധ്യാപകരോടും വിദഗ്ധരോടും ഓൺ‌ലൈൻ പഠനത്തിന്റെ നേട്ടങ്ങൾ എങ്ങനെ വിദ്യാർഥികളിൽ എത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെ വിദ്യാർത്ഥികളെ സഹായിച്ച ഇന്ത്യൻ വംശജന് ഡയാന അവാർഡ്
Open in App
Home
Video
Impact Shorts
Web Stories