ഇന്റർഫേസ് /വാർത്ത /Kerala / EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗം

EXCLUSIVE | കേരളത്തിൽ തുടർഭരണം ആദ്യമെന്ന സിപിഎം അവകാശവാദം തള്ളി CPI സംസ്ഥാന കൗൺസിൽ അംഗം

CPI

CPI

കേരളത്തിൽ തുടർ ഭരണം സാധ്യമാക്കിയത് സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: തുടർഭരണത്തിലൂടെ പിണറായി സർക്കാർ ചരിത്രം സൃഷ്ടിച്ചെന്ന സി പി എം അവകാശവാദം ചോദ്യം ചെയ്ത് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ. സംസ്ഥാനത്ത് തുടർ ഭരണം ഇത് ആദ്യമല്ലെന്നും സി അച്യുതമേനോനും സി പി ഐയ്ക്കുമാണ് ആ ബഹുമതി അവകാശപ്പെടാൻ കഴിയുന്നതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

വെഞ്ഞാറമ്മൂട്ടിൽ സി പി എം വിട്ട് സി പി ഐയിൽ എത്തിയ പ്രവർത്തകരെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയിൽ പ​തി​ന​ഞ്ചു​കാ​രി​യെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പലരും പറയും കേരളത്തിലെ ആദ്യ തുടർഭരണമാണ് ഇതെന്ന്. എന്നാൽ അതു ശരിയല്ല. കേരളത്തിലെ ആദ്യത്തെ തുടർഭരണം അല്ല ഇത്. ഇപ്പോഴത്തെ തുടർഭരണത്തിൽ നമ്മൾ അഭിമാനിക്കുന്നു. എന്നാൽ, കേരളത്തിൽ തുടർ ഭരണം സാധ്യമാക്കിയത് സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.

സ്വർണ്ണക്കവർച്ചക്ക് സുരക്ഷ ഒരുക്കുന്നത് ടിപി കേസ് പ്രതികൾ? ശബ്ദസന്ദേശം വൈറൽ

1967ൽ രൂപീകരിക്കപ്പെട്ട സപ്തകക്ഷി മുന്നണി മന്ത്രിസഭ 1969ൽ നിലംപൊത്തിയപ്പോൾ അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ൽ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ അച്യുതമേനോന്റെ നേതൃത്വത്തിൽ വീണ്ടും മന്ത്രിസഭ അധികാരത്തിൽ വന്നു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടർഭരണം അതാണ്. അവിടം കൊണ്ടും തീർന്നില്ല.

1977ൽ രാജ്യത്താകെ കോൺഗ്രസിനൊപ്പം നിന്ന മുന്നണികൾ നിലംപരിശായപ്പോൾ കേരളത്തിൽ വീണ്ടും അച്യുതമേനോൻ നയിച്ച മുന്നണി അധികാരത്തിൽ വന്നു. അന്ന് അച്യുതമേനോൻ മത്സരിച്ചില്ലെങ്കിലും നേതൃത്വം നൽകിയത് അദ്ദേഹമാണ്.

1969 മുതൽ 1980 വരെ കേരളത്തിൽ തുടർഭരണം ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യത്തെ തുടർഭരണം ഇതല്ല. സി പി ഐ ആണ് കേരളത്തിൽ തുടർഭരണം കാഴ്ചവച്ച പാർട്ടി. ഇപ്പോഴത്തെ തുടർഭരണത്തിൽ അഭിമാനിക്കുമ്പോഴും ചരിത്ര യാഥാർഥ്യം വിസ്മരിക്കാൻ പാടില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

തുടർഭരണം പിണറായി വിജയന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നതിനെയും ഉണ്ണിക്കൃഷ്ണൻ പരോക്ഷമായി വിമർശിച്ചു. കേരളത്തിൽ തുടർഭരണം സാധ്യമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ മേന്മ കൊണ്ടാണ്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ മേന്മ കൊണ്ടല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മികവും മേന്മയും കൊണ്ടാണ് തുടർഭരണം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

First published:

Tags: Cpi, Cpm